തൃക്കരിപ്പൂര്‍:[www.malabarflash.com] ഇരുപത് ലക്ഷത്തില്‍പ്പരം രൂപയുടെ യുഎസ് ആഡംബര ബൈക്ക് പടന്നയില്‍. രണ്ടു കാറുകളുടെ കുതിരശക്തിയും ഇരുപതു ബൈക്കുകളുടെ വിലയുമായി ഇറങ്ങിയ യുഎസ് ബൈക്ക് സ്വന്തമാക്കിയത് പടന്ന സ്വദേശി പി അന്‍സാരി.
മാരുതി 800 ന്റെ കുതിരശക്തിയുടെ ഇരട്ടി ഹാര്‍ലി ബൈക്കിനുണ്ട്. ഇരട്ട സൈലന്‍സര്‍, ഇരട്ട ഡിസ്ക് ബ്രേക്ക്, ഇരട്ട ഹെഡ് ലൈറ്റ് ഇതൊക്കെ സാധാരണ ബൈക്കുകളില്‍നിന്ന് അമേരിക്കന്‍ ബൈക്കിനെ വ്യത്യസ്തമാക്കുന്നു.
ആറു മാസം മുമ്പ് ബുക്ക് ചെയ്തു കാത്തിരുന്നാണ് അന്‍സാരി ഹാര്‍ലി ഡേവിഡ്സന്റെ ഉടമയായത്. 2015 ലെ ആദ്യബൈക്കാണ് കഴിഞ്ഞ ദിവസം പടന്നയിലെ മഷ്രിക്ക് മന്‍സിലില്‍ എത്തിയത്. 492 കിലോ ഭാരമുണ്ട്. ഏറ്റവും ഡിമാന്റുള്ള ഫാറ്റ് ബോബ് സീരിസിലെ ഈ ബൈക്ക് ഉത്തര മലബാറില്‍ സ്വന്തമാക്കുന്ന ആദ്യ വ്യക്തി കൂടിയാണ് അന്‍സാരി. ഷോറൂമില്‍ 16 ലക്ഷത്തില്‍പ്പരം രൂപയാണ് വില.
ആഡംബര ബൈക്കിന് ഫാന്‍സി നമ്പര്‍ എറണാകുളം ജില്ലയില്‍നിന്ന് ലേലത്തില്‍ സ്വന്തമാക്കിയപ്പോള്‍ അതിനും ചെലവായി രണ്ടു ലക്ഷം. കെഎല്‍ 07 സി ഇ 3333 നമ്പറാണ് ബൈക്കിനു ലഭിച്ചത്. റിമോട്ട് കണ്‍ട്രോളില്‍ സ്റ്റാര്‍ട്ട് ചെയ്യാനും ബൈക്ക് പാര്‍ക്ക് ചെയ്താല്‍ പാട്ട് കേള്‍ക്കാന്‍ കഴിയുന്ന സൗണ്ട് സിസ്റ്റവും ഇതിനുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment