ബദിയടുക്ക:[www.malabarflash.com] ദേഹത്ത് തിളച്ച വെള്ളം മറിഞ്ഞ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നരവയസ്സുള്ള കുട്ടി മരിച്ചു. നെല്ലിക്കട്ടക്ക് സമീപം നെല്ലിത്തലം ചൂരിപ്പള്ളത്തെ വിജയന്‍-ദിവ്യ ദമ്പതികളുടെ മകള്‍ ദിയയാണ് മരിച്ചത്.
24നാണ് ഗ്യാസ് സ്റ്റൗവ്വില്‍ വെള്ളം ചൂടാക്കുന്നതിനിടെ തറയില്‍ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന ദിയയുടെ ദേഹത്ത് മറിഞ്ഞത്. ഗുരുതരമായി പൊള്ളലേറ്റ ദിയയെ മംഗലാപുരം ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. ഗീത ഏകസഹോദരിയാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment