Latest News

ലൗജിഹാദ്: വെളിപ്പെടുത്തലുകളുമായി കോബ്രാപോസ്റ്റ് സ്റ്റിങ് ഓപറേഷന്‍

ന്യൂഡല്‍ഹി:[www.malabarflash.com] മുസ്‌ലിം യുവാക്കളെ വിവാഹം കഴിക്കുന്ന ഹിന്ദു പെണ്‍കുട്ടികളെ തിരികെയെത്തിക്കാന്‍ സംഘ്പരിവാര്‍ ഞെട്ടിക്കുന്ന ഇടപെടലുകള്‍ നടത്തുന്നതായി കോബ്രാപോസ്റ്റ് കണ്ടെത്തല്‍.

ഇത്തരത്തില്‍ വിവാഹം കഴിക്കുന്ന പെണ്‍കുട്ടികളെ പിന്തിരിപ്പിക്കാനും അതിനു തയ്യാറായില്ലെങ്കില്‍ ബുദ്ധിമരവിപ്പിക്കാനുമടക്കം കേരളത്തിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സെന്ററുകള്‍ തുറന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. 

കോബ്രാപോസ്റ്റും ഗുലൈല്‍.കോമും സംയുക്തമായി നടത്തിയ ' 'ഓപറേഷന്‍ ജൂലിയറ്റ്' എന്ന് പേരിട്ട സ്റ്റിംഗ് ഓപറേഷനിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.

യുവാവിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുക, പൊലീസിലും പ്രാദേശിക സമിതികളിലും സമ്മര്‍ദം ചെലുത്തി അത്തരം വിവാഹങ്ങള്‍ മരവിപ്പിക്കുക, തട്ടിക്കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും കാണിച്ച് വ്യാജ കേസുകള്‍ ചമക്കുക, പെണ്‍കുട്ടിക്ക് പ്രായമായിട്ടില്ലെന്ന് കാണിച്ച് വ്യാജരേഖ ചമക്കുക, കോടതികളെയും ജഡ്ജിമാരെയും സ്വാധീനിക്കുക തുടങ്ങി ബഹുമുഖ പദ്ധതികളാണ് സംഘ്പരിവാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

യുവാവിനെതിരെ പരാതി നല്‍കാനോ ഉപേക്ഷിക്കാനോ പെണ്‍കുട്ടി തയ്യാറാവുന്നില്ലെങ്കില്‍ ശാരീരികമായി ഉപദ്രവിക്കാനും ഓര്‍മ മവിപ്പിക്കാനും പദ്ധതികളുണ്ട്. ഇതിനായി രാജ്യത്തിന്റെ പലഭാഗങ്ങളിലും സെന്ററുകള്‍ തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ കൊച്ചിയിലും കാസര്‍കോട്ടുമാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികളെ കൊച്ചിയിലെത്തിച്ചാണ് അംനീഷ്യയ്ക്ക് വിധേയമാക്കുക. ഈ സെന്ററുകളിലെ മേധാവികള്‍ ഒളിക്യാമറക്ക് മുന്നില്‍ ഇത്തരം ഓഫീസുകള്‍ പ്രവര്‍ത്തികള്‍ നടക്കുന്നതായി സമ്മതിക്കുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ എം.പിയും കേന്ദ്രമന്ത്രിയുമായ സഞ്ജീവ്കുമാര്‍ ബല്യാന്‍, താനെ ഭവനിലെ ബി.ജെ.പി എംഎല്‍എ സര്‍ധന സംഗീത്‌സോം, ബി.ജെ.പി നേതാക്കളായ സഞ്ജയ് അഗര്‍വാള്‍, വി.എച്ച്.പി നേതാവ് ലളിത് മഹേശ്വരി തുടങ്ങി ഒരുഡസനിലധികം സംഘ്പരിവാര്‍ നേതാക്കള്‍ കോബ്രാപോസ്റ്റിനോട് വിവരങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.

കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ എം.പിമാരും എം.എല്‍.എമാരുമടക്കം ഇതിനു പിന്തുണ നല്‍കുന്നതിന്റെയും തെളിവുകള്‍ ഓപറേഷനില്‍ വ്യക്തമായി. ആര്‍.എസ്.എസ്, വി.എച്ച്.പി ബി.ജെ.പി പ്രവര്‍ത്തകരുടെ ഒത്താശയോടെയാണ് ഇത്തരം സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒട്ടേറെ പെണ്‍കുട്ടികളെ ഓര്‍മ മരവിപ്പിച്ച നിലയില്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. വിദ്വേഷം ജനിപ്പിക്കുന്ന തരത്തില്‍ നാട്ടില്‍ ലഘുലേഖകള്‍ വിതരണം ചെയ്തതായി ഓപറേഷനില്‍ തെളിഞ്ഞു.

മുസ്ലിം യുവാവിനോടൊപ്പം ഹിന്ദു പെണ്‍കുട്ടിയെ കണ്ടാല്‍ വെടിവെക്കാനാണ് തീരുമാനമെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ വെളിപ്പെടുത്തുന്നുണ്ട്.

മുസ്ലിംകളില്‍ നിന്ന് ഗര്‍ഭിണികളായ നിരവധി പെണ്‍കുട്ടികളെ ഗര്‍ഭഛിദ്രത്തിന് വിധേയരാക്കിയിട്ടുണ്ട്. ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന മുസ്ലിം യുവാവിനെ പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തി മൈനറാക്കി കേസില്‍ കുരുക്കിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. രാജ്യത്തിന്റെ പലയിടത്തുമായി ഒട്ടേറെ പെണ്‍കുട്ടികളെ ഇത്തരത്തില്‍ വിവാഹം മോചിപ്പിച്ചതായും 'ഓപറേഷന്‍ ജൂലിയറ്റ്' കണ്ടെത്തി.

കേരളത്തിലെ കാസര്‍കോട്‌, എറണാകുളം, കര്‍ണാടകയിലെ മംഗലാപുരം, യു.പിയിലെ മുസാഫര്‍നഗര്‍. മീററ്റ് എന്നിവിടങ്ങളിലാണ് സംഘം അന്വേഷണം നടത്തിയത്.
കോബ്രാപോസ്റ്റ് സ്റ്റിങ് ഓപറേഷന്റെ വിശദമായ വായനയ്ക്കും വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.