കുമ്പള:[www.malabarflash.com] യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം തിങ്കളാഴ്ച ഉപ്പളയിലെത്തുന്ന മുഖ്യമന്ത്രിയുടെ യാത്രക്കുവേണ്ടി ദേശീയപാതയില്‍ നടത്തിയ മിനുക്കുപണി കുമ്പള- ഉപ്പള എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും നാട്ടുകാരും ഇടപെട്ട് തടഞ്ഞു.ഞായറാഴ്ച വൈകിട്ട് ആരിക്കാടിയിലാണ് സംഭവം.
ഒരു വര്‍ഷത്തിലേറെയായി തകര്‍ന്നില്ലാതായ റോഡാണ് ഇവിടെയുള്ളത്. കുമ്പള- ഉപ്പള റോഡിന്റെ ശോച്യാവസ്ഥക്കെതിരെ ജനരോഷമുയരുകയാണ്. എന്നാല്‍ ഇതുവരെയും റോഡിന്റെ നിര്‍മാണത്തിനോ അറ്റകുറ്റപ്പണികള്‍ക്കോ വേണ്ട നടപടി അധികൃതരില്‍നിന്ന് ഉണ്ടായിട്ടില്ല.എന്നാല്‍ ഞായറാഴ്ച അവധി ദിനമായിട്ടും എന്‍ജിനിയര്‍മാര്‍ പോലുമില്ലാതെ തിരക്കിട്ട് പണികള്‍ നടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് സംഗതി മനസിലായത്.
ഇരുപതോളം മീറ്റര്‍ മെറ്റലും പൊടിയും കുഴച്ച് റോഡില്‍ നിരത്തിയത് നാട്ടുകാര്‍ ജെസിബി ഉപയോഗിച്ച് തിരിച്ചെടുപ്പിച്ചു. ഒരു വര്‍ഷത്തിലേറെ നാട്ടുകാര്‍ അനുഭവിച്ച കഷ്ടതകള്‍ ഒരിക്കലെങ്കിലും മുഖ്യമന്ത്രി അറിയട്ടെയെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുമ്പള എസ്ഐ അനൂപ്കുമാര്‍ എത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. മുഴുവന്‍ പണിയും നിര്‍ത്തിവച്ചതിന് ശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞത്.
Keywords:kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment