ശബരിമല:[www.malabarflash.com] കോട്ടയം അയര്‍ക്കുന്നം തിരുവഞ്ചൂര്‍ സൂര്യഗായത്രം (കാരയ്ക്കാട്ട് ഇല്ലം) എസ്. ഇ. ശങ്കരന്‍ നമ്പൂതിരി (48) ശബരിമലയിലും തൃശൂര്‍ തലപ്പിള്ളി തെക്കുംകര എടക്കാനം ഇല്ലത്ത് ഇ. എസ്. ഉണ്ണിക്കൃഷ്ണന്‍ എമ്പ്രാന്തിരി (58) മാളികപ്പുറത്തും മേല്‍ശാന്തിമാരായി തിരഞ്ഞെടുക്കപ്പെട്ടു. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലൂടെയാണ് ഇരുവരെയും മേല്‍ശാന്തിമാരായി കണ്ടെത്തിയത്.
തിരുവല്ല കാവുംഭാഗം പെരിഞ്ഞോള്‍ കാരയ്ക്കാട്ട് ഇല്ലത്ത് കെ. എസ്. ഈശ്വരന്‍ നമ്പൂതിരിയുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനാണ് എസ്. ഇ. ശങ്കരന്‍ നമ്പൂതിരി. ബെംഗളൂരു ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. ഇ. എസ്. ഉണ്ണിക്കൃഷ്ണന്‍ രണ്ടു വര്‍ഷമായി വടക്കാഞ്ചേരി കരുമാരക്കാട് ശിവക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. മച്ചാട് കുളപ്പരമംഗലം എടക്കാനം ഇല്ലത്ത് സുബ്രഹ്മണ്യന്‍ എമ്പ്രാന്തിരിയുടെയും സരസ്വതി അന്തര്‍ജനത്തിന്റെയും മകനാണ്.
പന്തളം കൊട്ടാരത്തിലെ ശരണ്‍ വര്‍മ സന്നിധാനത്തെയും ശിശിര പി. വര്‍മ മാളികപ്പുറത്തെയും കുറിയെടുത്തു. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പി. ഗോവിന്ദന്‍ നായര്‍, അംഗങ്ങളായ സുഭാഷ് വാസു, പി. കെ. കുമാരന്‍, സ്‌പെഷല്‍ കമ്മിഷണര്‍ കെ. ബാബു, ദേവസ്വം കമ്മിഷണര്‍ രാമരാജപ്രേമപ്രസാദ്, ദേവസ്വം സെക്രട്ടറി വി. എസ്. ജയകുമാര്‍, എക്‌സിക്യൂട്ടീവ് ഓഫിസര്‍ രേണുഗോപാല്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ സോമശേഖരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്.ശിവക്ഷേത്രം എന്നിവിടങ്ങളിലെയും മേല്‍ശാന്തിയായിരുന്നു അദ്ദേഹം. ദേവകി അന്തര്‍ജനമാണു ഭാര്യ. ശ്രുതി, ശ്രവ്യ എന്നിവര്‍ മക്കളും ഹരിഗോവിന്ദന്‍ മരുമകനുമാണ്.

Keywords:kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment