കാസര്‍കോട്:[www.malabarflash.com] എരിയാല്‍ കൂഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് കൊള്ളയടിച്ച 300 ഗ്രാം സ്വര്‍ണം കോയമ്പത്തൂരിന് സമീപത്തെ ഒരു ധനകാര്യ സ്ഥാപനത്തില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
കേസിലെ മുഖ്യപ്രതി ചൗക്കിയിലെ മുജീബി(27)നെ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഇവിടെ പണയം വെച്ച സ്വര്‍ണം കണ്ടെത്തിയത്. കാസര്‍കോട് സി.ഐ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മുജീബിനെ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്.
ബാങ്കില്‍ നിന്ന് കൊള്ളയടിച്ച ഒരു കിലോയോളം സ്വര്‍ണമാണ് ഇനി കണ്ടെത്താനുള്ളത്. മുഴുവന്‍ സ്വര്‍ണവും കണ്ടെത്താനാവുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കോയമ്പത്തൂരിലെയും പരിസരങ്ങളിലെയും ധനകാര്യ സ്ഥാപനങ്ങളില്‍ സ്വര്‍ണം പണയം വെച്ചതായുള്ള മുജീബിന്റെ മൊഴിയെത്തുടര്‍ന്ന് ഇവിടങ്ങളില്‍ പരിശോധന നടന്നുവരികയാണ്.
No comments:
Post a Comment