Latest News

യാദവ സഭ പളളിക്കര പഞ്ചായത്ത് അനുമോദനവും കുടുംബ സഹായ ഫണ്ട് വിതരണവും

ഉദുമ[www.malabarflash.com]: അഖില കേരള യാദവ സഭ പളളിക്കര പഞ്ചായത്ത് കമ്മിററിയുടെ ആഭിമുഖ്യത്തില്‍ അനുമോദനവും കുടുംബ സഹായ ഫണ്ട് വിതരണവും അരവത്ത് മട്ടൈങ്ങാനം പുബാണംകുഴി ക്ഷേത്ര സാരഥി ഓഡിറ്റോറിയത്തില്‍ നടന്നു.

സംസ്ഥാന സെക്രട്ടറി അഡ്വ.എം.രമേശന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. അന്തരിച്ച കാലിച്ചാ മരത്തെ പ്രവാസിയായ പുരുഷോത്തമന്റെ കുടുംബത്തിന് പതിക്കാല്‍ യു.എ.ഇ.കമ്മിറ്റി സ്വരൂപിച്ച കുടുംബ സഹായ ഫണ്ട് സംസ്ഥാന സെക്രട്ടറി അഡ്വ: എം രമേശന്‍ പുരുഷോത്തമന്റ കുടുംബത്തിന് കൈമാറി. 

സമുദായംഗങ്ങളുടെ മക്കളില്‍ എസ് എസ് എല്‍ സി, +2, സി എ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സംസ്ഥാന വൈസ് പ്രസിഡന്റ് വയലപ്രം നാരായണന്‍ ഉപഹാരവും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു.
ഇ.രവീന്ദ്രന്‍, വി.ഗോപി, ദാമോധരന്‍, കെ ശിവരാമന്‍, ശിവാനന്ദന്‍ മാസ്റ്റര്‍ ,പ്രകാശന്‍ മാസ്റ്റര്‍, ബാബു കുന്നത്ത്, വയലപ്രം സുകുമാരന്‍, മനോഹരന്‍, മാണിയൂര്‍ ബാബു, ധനലക്ഷ്മി കുഞ്ഞിരാമന്‍, അംബിക നാണു എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി രാധാകൃഷ്ണന്‍ എം.പി. സ്വാഗതവും ട്രഷറര്‍ കെ.ഗോപാലന്‍ നന്ദിയും പറഞ്ഞു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.