Latest News

' അണിയറ' വാട്ട്‌സ് ആപ്പ് തെയ്യം കൂട്ടായ്മ ഒത്തുകൂടി



കാസര്‍കോട്:[www.malabarflash.com] ' അണിയറ' വാട്ട്‌സ് ആപ്പ് തെയ്യം കൂട്ടായ്മയുടെ പ്രഥമ സംഗമം എരിപുരം ഗസ്റ്റ് ഹൗസില്‍ വെച്ച് നടന്നു. അതിയടം കുഞ്ഞിരാമപ്പെരുവണ്ണാന്‍ ഉദ്ഘാടനം ചെയ്യ്തു. സുജിത്ത് പി വി ഉദയമംഗലം അധ്യക്ഷത വഹിച്ചു. ചെങ്ങല്‍ കുഞ്ഞിരാമന്‍ പെരുവണ്ണാന്‍, ഗംഗാധരന്‍ എരമംഗലന്‍ ചെറുവത്തൂര്‍, വി കെ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന തെയ്യം അനുഷ്ഠാനത്തിലെ വിവിധ തലങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടന്നു. സജീവന്‍ കുറുവാട്ട്, സനീഷ് ടി കെ ആശംസകള്‍ അര്‍പ്പിച്ചു. ശ്രീരാം പ്രസാദ് യോഗി നന്ദിയും പറഞ്ഞു.

രാവിലെ 10 മണിക്ക് ആരംഭിച്ച സംഗമം വൈകുന്നേരം 5.30 വരെ നീണ്ടു. വിശിഷ്ട വ്യക്തികളെ പൊന്നാട അണിയിച്ചു ആദരിച്ചു.

തെയ്യത്തിലടങ്ങിയിരിക്കുന്ന അനുഷ്ഠാനമാഹാത്മ്യം, കാലത്തിനനുസരിച്ച് മാറ്റം വന്ന അനുഷ്ഠാനങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് തെയ്യത്തെ പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ച് കൊണ്ടുവരിക എന്നതായിരുന്നു ഈ പ്രഥമ സംഗമത്തിലൂടെ അണിയറ' വാട്ട്‌സ് ആപ്പ് തെയ്യം കൂട്ടായ്മയുടെ ലക്ഷ്യം. ചര്‍ച്ചകള്‍ വന്‍ വിജയമായിരുന്നുവെന്നും ഭാവിയില്‍ ഉയര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സംഘാടക സമിതി അറിയിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.