Latest News

യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ഇടത് വലത് മുന്നണികള്‍ ഒളിച്ചോടുന്നു: കെ.സുരേന്ദ്രന്‍

കാസര്‍കോട്:[www.malabarflash.com] ജില്ലയുടെ യഥാര്‍ത്ഥ വികസന പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലവതരിപ്പിച്ച് വോട്ട് അഭ്യര്‍ത്ഥിക്കുന്നതില്‍ നിന്ന് ഇടത് വലത് മുന്നണികള്‍ ഒളിച്ച് ഓടുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിന്റെ കാതലായ പ്രശനങ്ങള്‍ ചര്‍ച്ച ചെയ്യാതെ അനാവശ്യ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി യുഡിഎഫിനെ സഹായിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതിയടക്കമുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാതെ ഇടത് പക്ഷം അവരെ സഹായിക്കുകയാണ്. 

അഴിമതിയും വികസന മുരടിപ്പും നടത്തി കൊണ്ടിരിക്കുന്ന ഇടത് വലത് മുന്നണികള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമായി ബീഫ് വിഷയം ചര്‍ച്ച ചെയ്ത് ജില്ലയില്‍ ബിജെപിയുടെ വളര്‍ച്ചയെ തടയിടാന്‍ ശ്രമിക്കുകയാണ്. ആശ്രമങ്ങള്‍ വെറും ശ്രമങ്ങള്‍ മാത്രമായി അവശേഷിക്കുകയെ ഉള്ളുവെന്ന് ബിജെപി എടനീര്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു.
കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം എം.സഞ്ജീവ ഷെട്ടി, എസ്.ടി/എസ്.സി മോര്‍ച്ചാ ജില്ലാ അദ്ധ്യക്ഷന്‍ രാമപ്പ മഞ്ചേശ്വരം, മഹിളാ മോര്‍ച്ചാ സംസ്ഥാന സെക്രട്ടറി ഷൈലജ ഭട്ട്, ജില്ലാ അദ്ധ്യക്ഷ രത്‌നാവതി, ബിജെപി ജില്ലാ അദ്ധ്യക്ഷ മാലതി ജെ റൈ, സ്ഥാനാര്‍ത്ഥി അഡ്വ.കെ.ശ്രീകാന്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഹരീഷ് നാരംപാടി സ്വാഗതവും മഞ്ജുനാഥ് മാന്യ നന്ദിയും പറഞ്ഞു.




Keywords:kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.