Latest News

ചെറുവത്തൂര്‍ ബാങ്ക് കവര്‍ച്ചാക്കേസ് പ്രതി ബ്ലേഡ് കൊണ്ട് കഴുത്തുമുറിച്ചു

കാഞ്ഞങ്ങാട്:[www.malabarflash.com]വിജയബാങ്ക് കവര്‍ച്ച കേസിലെ രണ്ടാംപ്രതി ഇടുക്കി എണ്ണകുളത്തെ രാജേഷ് മുരളി (40) ചോദ്യം ചെയ്യലിനിടെ ബ്ലേഡ്‌കൊണ്ട് സ്വയം മുറിവേല്‍പ്പിച്ചു. കഴുത്തിന് മുറിവേറ്റ രാജേഷിന് രണ്ട് തുന്നുകളിട്ടു. മുറിവ് സാരമല്ലാത്തതിനാല്‍ പ്രതിയെ റിമാണ്ട് ചെയ്തു.

കൈയ്യില്‍കരുതിയ ബ്ലേഡ് കൊണ്ട് കൈ ഞരമ്പ് മുറിക്കാനായിരുന്നു ശ്രമം. എന്നാല്‍ കൈ കെട്ടിയിരുന്നതിനാല്‍ ഇരുകൈകളും മേല്‍പ്പോട്ടുയര്‍ത്തിയാണ് കഴുത്തിന് മുറിവേല്‍പ്പിച്ചത്. 

മൂന്നാറിലെ കയ്യേറ്റ ഭൂമിയിലെ കെട്ടിടങ്ങളും ചുമരുകളും ഇടിച്ചുനിരത്താന്‍ ദൗത്യസംഘം നിയോഗിച്ച തൊഴിലാളി സംഘത്തിലെ അംഗമായിരുന്നു രാജേഷ് മുരളി. ഏത് ചുമരും അതിവിദഗ്ധമായി തുരക്കാന്‍ സമര്‍ത്ഥനായതിനാലാണ് രാജേഷിനെ കവര്‍ച്ചാസംഘം ഒപ്പം കൂട്ടിയതെന്ന സംശയിക്കുന്നു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.