കാഞ്ഞങ്ങാട്:[www.malabarflash.com] കോളേജ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആഹ്ലാദത്തിനിടെ എസ്.എഫ്.ഐ.-എം.എസ്.എഫ്. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ആറുപേര്‍ക്ക് പരിക്കേറ്റു.
എം.എസ്.എഫ്. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് റമീസ് ആറങ്ങാടി, ജില്ലാ കൗണ്‍സിലംഗങ്ങളായ സഫ്‌വാന്‍ ആറങ്ങാടി ശഹബാസ് പടന്നക്കാട്, എസ്.എഫ്.ഐ. പ്രവര്‍ത്തകരായ വിഷ്ണു, ധനീഷ്, സച്ചിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
എം.എസ്.എഫ്. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് റമീസ് ആറങ്ങാടി, ജില്ലാ കൗണ്‍സിലംഗങ്ങളായ സഫ്‌വാന്‍ ആറങ്ങാടി ശഹബാസ് പടന്നക്കാട്, എസ്.എഫ്.ഐ. പ്രവര്‍ത്തകരായ വിഷ്ണു, ധനീഷ്, സച്ചിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
റമീസ് ആറങ്ങാടിയുടെ കാല്‍മുട്ട് തകര്‍ന്ന നിലയിലാണ്. മൂന്ന് എം.എസ്. പ്രവര്‍ത്തകരും ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണ്.
പടന്നക്കാട് സി.കെ.നായര്‍ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രകടനം നടത്തുകയായിരുന്ന തങ്ങള്‍ക്കുനേരെ എസ്.എഫ്.ഐ.ക്കാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ജില്ലാ ആസ്പത്രിയില്‍ കഴിയുന്ന എം.എസ്.എഫ്. പ്രവര്‍ത്തകര്‍ പറഞ്ഞു. ഈ കോളേജിലെ ആദ്യ ഇലക്ഷനായിരുന്നു ചൊവ്വാഴ്ചത്തേത്. യൂണിയന്‍ എം.എസ്.എഫ്.-കെ.എസ്.യു. സഖ്യത്തിനാണ് കിട്ടിയത്.
അതേസമയം പുറത്തുനിന്നുള്ള മുസ്ലിം ലീഗുകാര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ. നേതൃത്വം പരാതിപ്പെട്ടു
Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment