കൊച്ചി:[www.malabarflash.com] കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ പെര്‍മിറ്റ് നിഷേധിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ഈ റൂട്ടിലെ യാത്രാക്ലേശം പഠിക്കാനായി ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ പരിഗണിച്ചാണ് ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റീസ് അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ഈ റൂട്ടില്‍ 1972 മുതല്‍ സ്വകാര്യ ബസുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ 2009ല്‍ കെഎസ്ആര്‍ടിസിയും കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും ചേര്‍ന്നുണ്ടാക്കിയ കരാറില്‍ ഈ റൂട്ടില്‍ സ്വകാര്യ ബസുകള്‍ക്ക് അനുമതി നല്‍കേണ്ടെന്ന് തീരുമാനിച്ചു.

ഇതിനെതിരെ സ്വകാര്യ ബസ് ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ഈ കരാര്‍ നിയമവിരുദ്ധമാണെന്നു കണ്ടെത്തിയിരുന്നു. ദേശസാത്കരണത്തിലൂടെയല്ലാതെ ഒരു റൂട്ടില്‍ സ്വകാര്യ ബസുകള്‍ക്ക് അനുമതി നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കി പെര്‍മിറ്റ് നിഷേധിച്ച നടപടി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു.
ഇതിനെതിരെ കെഎസ്ആര്‍ടിസിയും കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും ചേര്‍ന്നു നല്‍കിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇപ്പോള്‍ തള്ളിയത്. സ്വകാര്യ ബസുടമകള്‍ക്കു വേണ്ടി അഡ്വ. തമ്പാന്‍ തോമസ് ഹാജരായി.
Keywords:kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment