കാക്കനാട്:[www.malabarflash.com] പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പെണ്‍കുട്ടിയെ ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ നടത്തിയെന്ന കേസില്‍ പിടിയിലായ സായ്ശങ്കറിന്റെ ഭാര്യ ജെസ്‌നിയ ബീവിയെ അജ്ഞാതയായ സ്ത്രീ ഭീഷണിപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ട്.
സായ് ശങ്കറിനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ ജെസ്‌നിയ ആത്മഹത്യ ചെയ്തിരുന്നു. തൃക്കാക്കര മലേപ്പള്ളി ഗ്രീന്‍സ്‌കേപ്പ് ഫ്‌ലാറ്റില്‍ സായ്ശങ്കര്‍ വാടകയ്‌ക്കെടുത്തിരുന്ന അപ്പാര്‍ട്‌മെന്റിലായിരുന്നു ആത്മഹത്യ.
വ്യാഴാഴ്ച വൈകിട്ട് ഫ്‌ലാറ്റിലെത്തിയ അജ്ഞാത യുവതി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കുറേ ചിത്രങ്ങള്‍ ജെസ്‌നിയയെ കാണിച്ചു ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു.
തട്ടിപ്പു കേസിലെ ഒന്നാംപ്രതി എരൂര്‍ ദര്‍ഹം റോഡ് നാരായണീയത്തില്‍ നാരായണദാസി (46) ന്റെ ഭാര്യയെയാണ് സംഭവത്തില്‍ പൊലീസ് സംശയിക്കുന്നത്. അറസ്റ്റിലായ സായ്ശങ്കറിന്റെ അമ്മ സുജാത വെളളിയാഴ്ച രാവിലെ ജെസ്‌നിയയുമായി ഫോണില്‍ സംസാരിച്ചിരുന്നു. തനിക്കു ജീവിക്കാന്‍ തോന്നുന്നില്ലെന്നു ജെസ്‌നിയ സുജാതയോടു പറഞ്ഞതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. വിവാഹത്തിനു ശേഷം സായ്ശങ്കറിനു ഭാര്യ വീട്ടുകാരുമായിട്ടായിരുന്നു കൂടുതല്‍ അടുപ്പമെന്നു മാതാവ് സുജാത പൊലീസിനോടു പറഞ്ഞു.
ജെസ്‌നിയയുടെ മാതാവ് റഹിയാനത്ത് ഫ്‌ലാറ്റിലുണ്ടായിരുന്നു. രാവിലെ ഏഴരയോടെ ജെസ്‌നിയ കൈത്തണ്ട മുറിച്ചതായി മാതാവ് പൊലീസിനോടു പറഞ്ഞു. സമീപത്തു താമസിക്കുന്ന ബന്ധുവിനെ റഹിയാനത്ത് വിളിച്ചു കൊണ്ടുവന്നപ്പോള്‍ ജെസ്‌നിയ ഷാള്‍ ഉപയോഗിച്ചു ഫാനിന്റെ കൊളുത്തില്‍ തൂങ്ങിനില്‍ക്കുന്നതാണു കണ്ടത്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment