വടക്കേ വയനാട് എസ്.ടി സംവരണ മണ്ഡലത്തില്‍നിന്ന് 1965ലും 67ലും അച്ഛന്‍ എം.എല്‍.എയായിരുന്നു. ആദ്യതവണ സപ്തകക്ഷി മുന്നണിയുടെ ബാനറിലായിരുന്നു മത്സരം. 18,078 വോട്ടാണ് നേടിയത്. കോണ്‍ഗ്രസിന്‍െറ എം.വി. രാജന്‍ 10,461ഉം സ്വതന്ത്രനായിരുന്ന സി.എം. ജോഗി 7556 വോട്ടും നേടി.
ഭൂരിപക്ഷം 7617. 67ല്‍ കോണ്‍ഗ്രസിന്‍െറ സി.എം. കുളിയനെ 5013 വോട്ടിന് തോല്‍പിച്ചാണ് ഇ.എം.എസിന്‍െറ കാലത്ത് നിയമസഭയിലത്തെിയത്. 2011 ആഗസ്റ്റ് ആറിന് മരിക്കുംവരെ സി.പി.ഐയില്‍ ഉറച്ചുനിന്നു. ആദിവാസികളുടെ അവകാശപോരാട്ടത്തില്‍ മുന്നണിപോരാളിയായി. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പംതന്നെ പാരമ്പര്യ വൈദ്യവും നടത്തി.
മൈനാവതി, തങ്കമണി, ജയരാജ്, മുരളീദാസ് എന്നിങ്ങനെ നാലു മക്കളാണ് സഖാവിനുള്ളത്. രണ്ടാമത്തെ മകളായ തങ്കമണി വെള്ളമുണ്ട തൊണ്ണമ്പറ്റ അങ്കണവാടിയില്‍ ഒരു വര്‍ഷമായി ടീച്ചറാണ്.
പഞ്ചായത്തിലെ തരുവണ വാര്‍ഡ് ഇത്തവണ എസ്.ടി വനിതാ സംവരണമാണ്. പറ്റിയ വനിതാ സ്ഥാനാര്‍ഥിയെതേടി പ്രാദേശിക ലീഗ് നേതൃത്വം അലയുന്നതിനിടെയാണ് ജനകീയ ടീച്ചറായ തങ്കമണിയെ കാണുന്നത്. നേതാക്കള്‍ സമീപിച്ചതോടെ ഭര്‍ത്താവ് സതീശന്‍െറ സമ്മതത്തോടെ ലീഗ് അംഗത്വം സ്വീകരിക്കുകയായിരുന്നു.

ഇതുവരെ ഒരുപാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിരുന്നില്ല. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അഞ്ജലി, പ്ളസ് വണ്‍ വിദ്യാര്‍ഥിയായ അക്ഷയ് എന്നിവരാണ് മക്കള്‍. പഞ്ചായത്തില്‍ പ്രസിഡന്‍റ് സ്ഥാനം എസ്.ടി വനിതാ സംവരണമാണ്. നിലവില്‍ യു.ഡി.എഫാണ് ഭരിക്കുന്നത്. ഇതിനാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വരെ ടീച്ചറെ തേടിയത്തൊന്‍ സാധ്യതയുണ്ട്.
Keywords: Wayanad News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment