Latest News

അമ്മയുടെ തോളത്തുണ്ടായിരുന്ന മലയാളി ബാലിക തീവണ്ടിതട്ടി മരിച്ചു

പുണെ:[www.malabarflash.com] ലെവല്‍ക്രോസ് കടക്കവെ താഴെവീണ താക്കോലെടുക്കാന്‍ കുനിഞ്ഞ അമ്മയുടെ തോളത്തുണ്ടായിരുന്ന മലയാളി ബാലിക തീവണ്ടിതട്ടി മരിച്ചു.കൊല്ലം കൊട്ടാരക്കര നെടുവന്‍കാവിലെ ശ്രീജയുടെയും ഭരണിക്കാവിലെ സുരേഷ്‌കുമാറിന്റെയും ഏകമകള്‍ ശ്രീലക്ഷ്മിയാണ് (മൂന്ന്) മരിച്ചത്. പുണെ കാസര്‍വാഡി ലെവല്‍ക്രോസില്‍ വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം.

ഇന്ദ്രാണിനഗറില്‍ താമസിക്കുന്ന മുത്തച്ഛന്‍ ഗോപിനാഥപിള്ളയെ കാണാന്‍ കാസര്‍വാഡിയിലെ വീട്ടില്‍നിന്ന് ഇവര്‍ ഇറങ്ങിയതായിരുന്നു. തീവണ്ടി പോയശേഷം റെയില്‍പ്പാത കടന്നപ്പോള്‍ താഴെവീണ താക്കോലെടുക്കാന്‍ ശ്രീജ കുനിഞ്ഞപ്പോള്‍ അടുത്തപാളത്തിലൂടെവന്ന ലോക്കല്‍ തീവണ്ടി ഇടിക്കുകയായിരുന്നു.

തെറിച്ചുവീണ ശ്രീലക്ഷ്മിയെ വൈ.സി.എം. ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും സംഭവസ്ഥലത്തുതന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം പിംപ്രി ശ്മശാനത്തില്‍ സംസ്‌കരിച്ചു.
ടയര്‍ക്കടയില്‍ ജോലിക്കാരനായ സുരേഷും ശ്രീജയും പുണെയില്‍ ജനിച്ചുവളര്‍ന്നവരാണ്.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.