Latest News

ഓഡിറ്റോറിയം ഉദ്ഘാടനത്തിന്റെ ഒരുക്കത്തിനിടെ സമിതി ട്രഷറര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

അജാനൂര്‍:[www.malabarflash.com] മാണിക്കോത്ത് റിവോളി ടാക്കീസ് നവീകരിച്ച് ഓഡിറ്റോറിമാക്കിയതിന്റെ ഉദ്ഘാടന ചടങ്ങ് നടക്കാനിരിക്കെ ഓഡിറ്റോറിയം വികസന സമിതി ട്രഷറര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

മാണിക്കോത്തെ പൊതുകാര്യ പ്രസക്തനും ബിസിനസ്സുകാരനും മിഠായിക്കാരന്‍ അച്ചുവിന്റെ മകനുമായ എ ബാലനാ(67)ണ് തിങ്കളാഴ്ച അര്‍ദ്ധരാത്രി ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കാനിരുന്നതാണ്. അതിനുള്ള ഒരുക്കങ്ങള്‍ലക്ക് നേതൃത്വം നല്‍കി വരികയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച ഓഡിറ്റോറിയത്തില്‍ നിന്ന് രാത്രി വളരെ വൈകിയാണ് ബാലന്‍ വീട്ടിലെത്തിയത്. 

ഭാര്യ ജാനകി. മക്കള്‍: സരോജിനി, യമുന, പ്രിയ, മിനി, കീര്‍ത്തികുമാര്‍. മരുമക്കള്‍: മോഹനന്‍(ടാക്‌സി ഡ്രൈവര്‍), കൃഷ്ണന്‍ (തുരുത്തി), രമേശന്‍ (തീര്‍ത്ഥങ്കര), രവീന്ദ്രന്‍ (പൊയിനാച്ചി), തപസ്യ.
സഹോദരങ്ങള്‍: ഗംഗാധരന്‍, അശോകന്‍(ഇരുവരും ഷാര്‍ജ), പരേതയായ സരോജിനി.




Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.