കാസര്‍കോട്:[www.malabarflash.com] ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ച് ഫാസിസ്റ്റുകള്‍ മെച്ചമുണ്ടാക്കുന്നത് തടയുന്നതിനായി ജില്ലയിലെ എട്ട് എസ്ഡിപിഐ സ്ഥാനാര്‍ഥികളുടെ പത്രിക പിന്‍വലിച്ചു.
മഞ്ചേശ്വരം മണ്ഡലത്തില്‍ എട്ടാം വാര്‍ഡില്‍ റദിയ ഹമീദ്, മംഗല്‍പാടി പഞ്ചായത്തിലെ 12ാംവാര്‍ഡില്‍ സി കെ ഹമീദ്, 17ാംവാര്‍ഡില്‍ ജസീന, 22ാം വാര്‍ഡില്‍ താഹിര്‍, എന്‍മകജെ പഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍ ഹാരിസ്, കാസര്‍കോട് നഗരസഭയില്‍ 21ാംവാര്‍ഡില്‍ സമീര്‍ തളങ്കര, 38ാം വാര്‍ഡില്‍ അബൂസാലിഹ്, മധൂര്‍ പഞ്ചായത്തിലെ 19ാം വാര്‍ഡില്‍ ഇസ്ഹാഖ് എന്നിവരാണ് പത്രിക പിന്‍വലിച്ചത്.
രാജ്യത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കുകയും ന്യൂനപക്ഷങ്ങളേയും ദലിതുകളേയും കൊന്നൊടുക്കുന്ന ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തല്‍ ഓരോ പൗരന്റെയും കര്‍ത്തവ്യമാണെന്നും മുസ്ലിംകളെ പ്രതിനിധീകരിക്കുമെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികളും തങ്ങളുടെ അധികാരത്തിനായി ഫാസിസ്റ്റുകളുമായി സന്ധിക്കുകയാണ്. ഇത് പൊതുസമൂഹം തിരിച്ചറിയണം.
അഴിമതിക്കും സ്വജനപക്ഷപാദത്തിനും എതിരെ ഫാസിസ്റ്റുകളെ പരാജയപ്പെടുത്തുന്നതിനും ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ജില്ലയിലെ മറ്റ് എസ്ഡിപിഐ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് എന്‍ എ അബ്ദുല്‍സലാം അഭ്യര്‍ത്ഥിച്ചു.
Keywords:kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment