Latest News

തെരെഞ്ഞടുപ്പ് നയനിലപാടുകള്‍ ചര്‍ച്ചയാകും: ജില്ലയില്‍ 12 കേന്ദ്രങ്ങളില്‍ എസ്.വൈ.എസ് ഇലക്ഷന്‍ ശില്‍പ ശാല

കാസര്‍കോട് :[www.malabarflash.com] തെരെഞ്ഞടുപ്പ് നയനിലപാടുകള്‍ ചര്‍ച്ച ചെയ്യുന്നതിനും പുന സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിനുമായി ജില്ലയിലെ 12 സോണ്‍ കേന്ദ്രങ്ങളില്‍ സഇലക്ഷന്‍ ശില്‍പശാലകള്‍ നടത്താന്‍ ജില്ലാ എസ്.വൈ,എസ് ഇലക്ഷന്‍ ഡയറക്ടറേറ്റ് തീരുമാനിച്ചു.

ഈ മാസം 30നകം നടകക്കുന്ന ശില്‍പശാലയില്‍ സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങള്‍ നേതൃത്വം നല്‍കും. യൂണിറ്റ് പുനസംഘടക്കാവശ്യമായ ഫോറങ്ങളും മെമ്പര്‍ഷിപ്പ് രജിസ്റ്ററുകളും ശില്‍പശാലയില്‍ വിതരണം ചെയ്യും. ഇലക്ഷന്‍ ശില്‍പശാലയില്‍ സോണ്‍, സര്‍ക്കിള്‍ ഇ.ഡിമാരും യൂണിറ്റ് ഇ.ഡി ചീഫുമാണ് സംബന്ധിക്കുക.
യൂണിറ്റ് പുനസംഘടന നവംബര്‍ 1 മുതല്‍ 30 വരെയും സര്‍ക്കിള്‍ പുന സംഘടനം ഡിസം 1 മുതല്‍ 20 വരെയും സോണ്‍ ജനുവരി 5 നകവും നടക്കും. മേല്‍ ഘടകം നിശ്ചയിക്കുന്ന റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് പുന സംഘടന നടക്കുക. കേരള മുസ്ലിം ജമാഅത്ത് കമ്മറ്റി രൂപീകരണംവും ഇടോടൊപ്പം നടക്കും.
മുഴുവന്‍ യൂണിറ്റ്, സര്‍ക്കിള്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും ഈ മാസം 30 നകം രണ്ട് കേന്ദ്രങ്ങളിലായി ജില്ലാ ഇ.ഡി പരിശീലനം നല്‍കും. ജില്ലയില്‍ 430 യീണിറ്റുകലില്‍ 50ശതമാനം വര്‍ധനയോടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. യൂണിറ്റ് ഫോറവും ഫീസും ജില്ലാ ഇ.ഡി ശേഖരിച്ച് സംസ്ഥാന സമിതിക്ക് കൈമാറി. ഈ മാസം 30നകം സംസ്ഥാന കമ്മറ്റി സൂക്ഷമ പരിശോധന നടത്തി നവംബറില്‍ മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണം ചെയ്യും.
ജില്ലാ ഇ.ഡി യോഗത്തില്‍ ചെയര്‍മാന്‍ ഹമീദ് മൗലവി അധ്യക്ഷത വഹിച്ചു. ജില്ലാ ചീഫ് ബശീര്‍ പുശിക്കൂര്‍, അശ്രഫ് കരിപ്പൊടി, വാഹിദ് സഖാഫി, കന്തല്‍ സൂപ്പി മദനി, അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി, അശ്‌റഫ് സുഹ്‌രി പരപ്പ, അശ്‌റഫ് മൗലവി കുമ്പഡാടെ, ഹനീഫ് പടുപ്പ്, മുഹമ്മദ് സഖാഫി തോക്കെ, അബ്ദു റസാഖ് സഖാഫി പള്ളങ്കോട് സംബന്ധിച്ചു




Keywords:kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.