തിരുവനന്തപുരം:[www.malabarflash.com] കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ വിമതന്റെ പിന്തുണ വാങ്ങി ഭൂരിപക്ഷം ഉറപ്പാക്കണമെന്ന് കെപിസിസിയുടെ നിര്‍ദ്ദേശം.
വിമതന്മാരെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കുകയോ അവരുമായി സഹകരിക്കുകയോ ചെയ്യില്ലെന്നായിരുന്നു കെ പി സി സി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ തൂക്കുഭരണം നിലനില്‍ക്കുന്ന ഇടങ്ങളില്‍ അതാത് ഡിസിസികള്‍ക്ക് തീരുമാനമെടുക്കാമെന്ന് കെപിസിസി യോഗം തീരുമാനിച്ചു.
എല്‍.ഡി.എഫിനും യു.ഡി.എഫിനും 27 സീറ്റുകള്‍ വീതം ലഭിച്ചതോടെയാണ് കണ്ണൂരില്‍ വിമതന്റെ പിന്തുണ സ്വീകരിക്കേണ്ട സാഹചര്യം വന്നത്. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച പി.കെ രാഗേഷ് ഫലം വന്നപ്പോള്‍ പിന്തുണയ്ക്കാന്‍ താത്പര്യം അറിയിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. കെ.പി.സി.സി ആവശ്യപ്പെട്ടാല്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്നായിരുന്നു രാഗേഷിന്റെ പിന്നീടുള്ള നിലപാട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment