മഞ്ചേശ്വരം:[www.malabarflash.com] കുമ്പള-മഞ്ചേശ്വരം സംയുക്ത ജമാഅത്ത് ഖാസിയായി സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ വ്യാഴാഴ്ച സ്ഥാനമേല്‍ക്കും.
സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ വിയോഗത്തോടെ ഒഴിവുവന്ന 23 മഹല്ലുകളുടെ ഖാസിയായാണ് അലിക്കുഞ്ഞി മുസ്‌ലിയാര്‍ സ്ഥാനമേറ്റെടുക്കുന്നത്.
വൈകിട്ട് അഞ്ചുമണിക്ക് മഞ്ചേശ്വരം മള്ഹര്‍ കോമ്പൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ തലപ്പാവണിയിക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി പ്രാര്‍ഥന നടത്തും.
സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി, സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി മള്ഹര്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, മച്ചംപാടി അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ വിയോഗത്തോടെ ഒഴിവുവന്ന 23 മഹല്ലുകളുടെ ഖാസിയായാണ് അലിക്കുഞ്ഞി മുസ്‌ലിയാര്‍ സ്ഥാനമേറ്റെടുക്കുന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment