ധാക്ക:[www.malabarflash.com] ബംഗ്ലാദേശ് വിമോചന സമരകാലത്ത് പാകിസ്താന്‍ സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച രണ്ട് നേതാക്കളെ ബംഗ്ലാദേശ് തൂക്കിക്കൊന്നു. 1971 ല്‍ സമരസേനാനികളെ കൂട്ടക്കൊല നടത്തിയ കേസിലാണ് ഇവര്‍ക്ക് വധശിക്ഷ. ശനിയാഴ്ച രാത്രി 12.55 ന് ധാക്ക സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് വധശിക്ഷ നടപ്പാക്കിയത്.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് സലാവുദ്ദീന്‍ ഖാദര്‍ ചൗധരി, ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറല്‍ അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിദ് എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. കഴിഞ്ഞ ബുധനാഴ്ച ഇവരുടെ റിവ്യൂ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ശനിയാഴ്ച പ്രസിഡന്റ് ദയാഹര്‍ജി കൂടി തള്ളിയതോടെയാണ് ഇവരുടെ ശിക്ഷ നടപ്പാക്കിയത്.
ചിറ്റഗോങിലെ കുന്നിന്‍ മുകളില്‍ സമരസേനാനികളെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അന്താരാഷ്ട്ര കോടതി 2013 ലാണ് മുന്‍ മന്ത്രികൂടിയായ സലാവുദ്ദീന്‍ ഖാദറിന് വധശിക്ഷ വിധിച്ചത്.
1971 ലെ സമരകാലത്ത് പത്രപ്രവര്‍ത്തകരേയും ശാസ്ത്രജ്ഞരേയും ബുദ്ധിജീവികളേയും മറ്റും കൂട്ടക്കൊല ചെയ്യാന്‍ പദ്ധതിയിട്ടതിനാണ് അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിദിന് 2013 ജൂലൈ 17 ന് അന്താരാഷ്ട്രകോടതി വധശിക്ഷ വിധിച്ചത്. ഹിന്ദുക്കളുടെ കൂട്ടക്കൊലക്കും ഇയാള്‍ ഉത്തരവാദിയാണെന്ന് കണ്ടെത്തി. ബീഗം ഖാലിദാസിയയുടെ മന്ത്രിസഭയിലെ അംഗമായിരുന്നു മുജാഹിദ്.
വധശിക്ഷക്ക് മുമ്പ് ഇരുവരേയും ബന്ധുക്കളെ കാണാനനുവദിച്ചിരുന്നു.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment