തിരുവനന്തപുരം:[www.malabarflash.com] ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് അറസ്റ്റിലായ രാഹുല്‍ പശുപാലന്റെയും ഭാര്യ രശ്മിയുടെയും കൈയ്യില്‍ ഉന്നതരുടെ കിടപ്പറ ദൃശ്യങ്ങള്‍ ഉണ്ടെന്ന് പ്ലിംഗിന്റെ നിര്‍മ്മാതാവ് മനോജ് കെ ശ്രീധര്‍.
മോഡല്‍ ആക്കാമെന്ന് പറഞ്ഞ് കൊണ്ട് വന്ന പെണ്‍കുട്ടികളുടെ നഗ്‌ന ഫോട്ടോകള്‍, സമൂഹത്തിലെ ഉന്നതരുമായുള്ള വീഡിയോ ക്ലിപ്പുകള്‍ തുടങ്ങിയവ രാഹുലും രശ്മിയും രഹസ്യമായി സൂക്ഷിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വിദേശത്ത് ഇതൊക്കെ പതിവാണെന്നാണ് മറുപടി ലഭിച്ചത്. ഇത് കാണിച്ചു ഭീഷണിപ്പെടുത്തി പണം തട്ടുകാണ് ഇരുവരുടെയും ലക്ഷ്യമെന്നും മനോജ് കൂട്ടിച്ചേര്‍ത്തു.
പ്ലിംഗ് എന്ന സിനിമയുടെ പേരില്‍, രാഹുല്‍ പലപ്പോഴായി തന്നില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. ഫ്‌ളാററും വീട്ടുപകരണങ്ങളും കാറും വാങ്ങാന്‍ താന്‍ പണം കൊടുത്തു. രാഹുലും രശ്മിയും അഭ്യസ്തവിദ്യര്‍ ആയിരുന്നെങ്കിലും ഇരുവരും ജോലിക്ക് പോയിരുന്നില്ലെന്നും മനോജ് പറഞ്ഞു. സിനിമയുടെ ബജറ്റ് ഒന്നര കോടിയോളം വര്‍ധിച്ചപ്പോഴാണ് ഉന്നതരെ പെണ്‍വാണിഭക്കേസില്‍ കുടുക്കാമെന്ന് രശ്മി പറഞ്ഞത്. എന്നാല്‍ അത് തമാശയാണെന്നാണ് ആദ്യം കരുതിയതെന്നും മനോജ് പറഞ്ഞു.
കാര്യങ്ങള്‍ തെറ്റായ ദിശയിലാണ് നീങ്ങുന്നതെന്ന് വ്യക്തമായതോടെയാണ് താന്‍ അവരില്‍ നിന്ന് അകന്നത്. പ്ലിംഗ് എന്ന സിനിമ നടക്കില്ലെന്ന് ഏകദേശം ബോധ്യമായതോടെ അതിനെ ചോദ്യം ചെയ്ത താനും ഭാര്യയും രാഹുലിന്റെ ശത്രുക്കളായി. ഇതിന്റെ പ്രതികാരമായി തന്റെ ഭാര്യ രഹ്നയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ചുവെന്നും മനോജ് പറഞ്ഞു.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment