Latest News

ജില്ലാ പഞ്ചായത്ത്: സി.പി.എം നിലപാട് മുസ്ലീം ലീഗിനെ സഹായിക്കാന്‍-ബി.ജെ.പി

കാസര്‍കോട്:[www.malabarflash.com] ബി.ജെ.പി തങ്ങള്‍ക്ക് അനുകൂലമായി വോട്ടു ചെയ്താല്‍ രാജി വെക്കുമെന്ന സി.പി.എം-ന്റെ പ്രഖ്യാപനം മുസ്ലീംലീഗിനെ അധികാരത്തില്‍ കയറ്റാനാണെന്നും ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കെ. ശ്രീകാന്ത് ആരോപിച്ചു.

ബി.ജെ.പി പിന്തുണയ്ക്കുന്നെങ്കില്‍ അത് നിരുപാതീകമായുള്ള പിന്തുണയാണ്. മുസ്ലീം ലീഗ് എന്ന വര്‍ഗ്ഗീയ കക്ഷിയുടെ അപകടവും വിപത്തും ഒഴിവാക്കാന്‍ വേണ്ടിയാണ് സി.പി.എം-ന് വോട്ടു ചെയ്യാന്‍ ബി.ജെ.പി തയ്യാറാകുന്നത്. ബി.ജെ.പി യുടെ വോട്ട് കിട്ടിയാല്‍ രാജിവെക്കും എന്നത് സി.പി.എം-ന്റെ നിലപാട് ജനാധിപത്യത്തോടുള്ള അപഹേളനവും വെല്ലുവിളിയുമാണെന്ന് കെ. ശ്രീകാന്ത് പറഞ്ഞു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.