ന്യൂഡല്‍ഹി:[www.malabarflash.com] ഇകൊമേഴ്‌സ് വെബ്‌സൈറ്റിലൂടെ ആളുകള്‍ പലതും വില്പനയ്ക്ക് വയ്ക്കും എന്നാല്‍ ഇവിടെ മരുമകള്‍ അമ്മായിയമ്മയെ തന്നെ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. നിറയെ സ്വപ്‌നങ്ങളുമായി വീടിന്റെ പടികടന്നെത്തിയ മരുമകള്‍ക്ക് അമ്മായിയമ്മയുടെ പീഡനം സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. ഇതോടെയാണ് ബുദ്ധിമതിയായ മരുമകള്‍ അമ്മായിയമ്മയെ ഇകൊമേഴ്‌സ് വെബ്‌സൈറ്റില്‍ വില്‍പ്പനയ്ക്കുവച്ചത്.
ആരോഗ്യവതിയായ അമ്മായിയമ്മയെ വില്‍പ്പനയ്‌ക്കെന്നാണ് ഫൈഡാ ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ യുവതി പരസ്യം നല്‍കിയത്. ‘ 60കാരിയായ അമ്മായിയമ്മ, മധുരമായ ശബ്ദം, അയല്‍വീട്ടുകാരെയെല്ലാം ഒന്നടങ്കം കൊല്ലാന്‍ ആ ശബ്ദത്തിനാവും. ഒരു മികച്ച ഭക്ഷണ വിമര്‍ശക, നിങ്ങളുണ്ടാക്കുന്ന ഒരു ഭക്ഷണവും ഇവര്‍ക്കുമുന്നില്‍ മികച്ചതായിരിക്കില്ല. അവര്‍ ഒരു മികച്ച ഉപദേശക കൂടിയാണെന്നും, നിങ്ങള്‍ക്ക് ചെയ്യാന്‍ അവിടെ മികച്ചത് എന്തെങ്കിലും കാണുമെന്നും’ പരസ്യം അവകാശപ്പെടുന്നു.
മികച്ച ആരോഗ്യവതിയാ അമ്മായിയമ്മ എന്ന തലക്കെട്ടോടെ പ്രത്യക്ഷപ്പെട്ട പരസ്യത്തില്‍ സമാധാനത്തിനുള്ള ഒരു പുസ്തകവുമായി വില്‍പ്പന ചരക്ക് വെച്ചുമാറാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിരിക്കുന്നു. പരസ്യം പ്രത്യക്ഷപ്പെട്ട് പത്തു മിനിട്ടിനകം അത് നീക്കം ചെയ്തു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment