ബാങ്കോക്ക്:[www.malabarflash.com] ലോക സൗന്ദര്യ മത്സരത്തില്‍ തായ്‌ലന്റ് മത്സരാര്‍ത്ഥി അനിപോണ്‍ ചാലെമ്പുരാണാവോങിനായി അണിയറയിലൊരുങ്ങുന്നത് വ്യത്യസ്‌തമായൊരു വസ്‌ത്രം. തായ്‌ലന്റില്‍ ജനപ്രീയ വാഹനമായ മുച്ചക്ര വണ്ടി ടക്ക്-ടക്കിന്റെ രൂപത്തിലാണ് വസ്‌ത്രമൊരുങ്ങുന്നത്. വാഹനത്തിന് സമാനമായ ഫ്‌ളാഷ് ലൈറ്റും ഹാന്റിലുമൊക്കെ ഈ വസ്‌ത്രത്തിന്റെയും പ്രത്യേകതകളാണ്.
വേദിയെ പ്രകമ്പനം കൊള്ളിക്കുകയെന്ന പ്രധാന ലക്ഷ്യത്തോടെയാണ് താന്‍ ഇത്തരമൊരു വസ്‌ത്രം ഡിസൈന്‍ ചെയ്‌തതെന്ന് പ്രമുഖ വസ്‌ത്ര ഡിസൈനറായ ഹിരണ്‍ക്രിത് പത്താരാബോറിബൂങ്കുല്‍ പറയുന്നു. ഏഴു കിലോ ഭാരമുള്ള വസ്‌ത്രം മത്സരാര്‍ത്ഥിയുടെ ശരീരത്ത് ഉറച്ചിരിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.
കനംകുറഞ്ഞ പ്ലാസ്‌റ്റിക് നിര്‍മിത അസംസ്‌കൃത വസ്‌തുക്കളാണ് വസ്‌ത്ര നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഡിസംബര്‍ 20ന് നടക്കുന്ന ലോക സുന്ദരിപ്പട്ട മത്സരത്തിനായി ലാസ് വേഗാസാവും വേദിയാകുക.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment