കാസര്‍കോട്:[www.malabarflash.com] എല്‍.കെ.ജി വിദ്യാര്‍ത്ഥിയെ ക്ലാസിനകത്താക്കി വാതിലും ഗേറ്റും പൂട്ടി അധികൃതര്‍ സ്ഥലം വിട്ടു. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അധികൃതരെത്തി ക്ലാസ് മുറി തുറന്ന് വിദ്യാര്‍ത്ഥിയെ ബന്ധുക്കള്‍ക്ക് കൈമാറി.
വെളളിയാഴ്ച വൈകിട്ട് ചെമ്മനാട് ഗവ. യു.പി സ്‌കൂള്‍ വെസ്റ്റിലാണ് സംഭവം. കോളിയാട്ടെ ബി. ഫൈസലിന്റെ മകന്‍ മുഹമ്മദ് റാഫിയാണ് ക്ലാസ് മുറിക്കകത്ത് പെട്ടുപോയത്. എല്‍.കെ.ജി വിദ്യാര്‍ത്ഥികളെ രണ്ട് മണിക്കും മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ നാലു മണിക്കുമാണ് വിട്ടയക്കാറ്. റാഫി നാല് മണിയോടെ മുതിര്‍ന്ന കുട്ടികളോടൊപ്പം വീട്ടിലേക്ക് മടങ്ങാറാണ് പതിവ്.
വെളളിയാഴ്ച മുതിര്‍ന്ന കുട്ടികള്‍ വീട്ടിലെത്തിയെങ്കിലും റാഫിയെകുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടില്ലെന്നാണത്രെ പറഞ്ഞത്. ഇതോടെ വീട്ടുകാര്‍ ക്ലാസ് അധ്യാപികയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.
രണ്ടര മണിക്ക് ആരോ വന്ന് കുട്ടിയെ കൂട്ടിക്കൊണ്ട് പോയതായി അധ്യാപിക അറിയിച്ചു. ഇതോടെ വെപ്രാളത്തിലായ വീട്ടുകാര്‍ സ്‌കൂളിനടുത്തെത്തി. മുതിര്‍ന്ന കുട്ടിയെ മതില്‍ വഴി സ്‌കൂള്‍ കോമ്പൗണ്ടില്‍ കടത്തിവിട്ട് അന്വേഷിച്ചെങ്കിലും റാഫിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കാനുള്ള നെട്ടോട്ടത്തിലായി.
അതിനിടെയാണ് സ്‌കൂളിന് സമീപത്ത് താമസിക്കുന്നവര്‍ കുട്ടിയുടെ കരച്ചില്‍ കേട്ടത്. തുടര്‍ന്ന് ബന്ധുക്കളെയും അധ്യാപകരെയും വിവരമറിയിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതരെത്തി ക്ലാസ് മുറി തുറന്നതോടെ പേടിച്ചരണ്ട നിലയില്‍ കുട്ടിയെ കണ്ടെത്തി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അകത്താക്കി ക്ലാസ് മുറികള്‍ പൂട്ടി അധികൃതര്‍ സ്ഥലം വിടുന്ന സംഭവം ജില്ലയില്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment