Latest News

എറൌണ്ട് മേല്‍പ്പറമ്പിന്റെ എം പി എല്‍ ഫുട്‌ബോളിന്റെ ലോഗോ പ്രകാശനം ചെയ്തു

ദുബൈ:[www.malabarflash.com] കാസര്‍കോട് ജില്ലയിലെ മേല്‍പ്പറമ്പിന് ചുറ്റുമുള്ള പ്രദേശക്കാരുടെ കൂട്ടയ്മായായ എറൌണ്ട് മേല്‍പ്പറമ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ നാലിന് ഖിസൈസിലെ എമ്പെരോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന അഞ്ചാമത് ബ്രിട്ട്കാര്‍ട്ട് എം പി എല്‍ ഫുട്‌ബോളിന്റെ ലോഗോ പ്രകാശന കര്‍മം ദേര ദുബായിലെ റാഫി ഹോട്ടലില്‍ വെച്ച് നടന്നു.

എറൌണ്ട് മേല്‍പ്പറമ്പ് അഡ്മിന്‍ പാനലംഗം യാസ്സര്‍ പട്ടത്തിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങില്‍ വെച്ച് എം പി എല്‍ അഞ്ചിന്റെ മൈന്‍ സ്‌പോണ്‍സറായ ബ്രിട്ട്കാര്‍ട്ട് ന്റെ എക്ഷിക്യൂടിവ് ഡയരക്ടര്‍ നാസര്‍ വള്ളിയങ്കോട്, എമ്പെരോര്‍ ഷിപ്പിംഗ് ലൈന്‍ കമ്പനിയുടെ മാനേജിംഗ് ഡയരക്ടര്‍ മുഹമ്മദ് കുഞ്ഞി കദിരിക്ക് നല്‍കി കൊണ്ടാണ് ലോഗോ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി എം പി എല്‍ നടത്തിപ്പില്‍ മുമ്പില്‍ നില്‍ക്കുന്ന കമ്മിറ്റിയംഗം അബ്ദുല്‍ അസീസ് സി ബി അധ്യക്ഷത വഹിച്ച ചടങ്ങ് കെസഫ് സ്ഥാപക ചെയര്‍മാന്‍ ബെവിഞ്ഞ അബ്ദുല്ല ഉത്ഘാടനം ചെയ്തു.

തുടര്‍ന്ന് എം പി എല്‍ അഞ്ചു കമ്മിറ്റി മെമ്പര്‍ ശിഹാബ് തങ്ങള്‍ വിഷയാവതരണം നടത്തി. മുഖ്യാഥിതികളായി എത്തിയ ഏഷ്യാനെറ്റ് യു എ ഇ ചീഫ് റിപ്പോര്‍ട്ടര്‍ ഫൈസല്‍ ബിന്‍ അഹമദ് , മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഡോക്ടര്‍ മുഹമ്മദ് ബഷീര്‍ എന്നിവര്‍ സദസിനെ അഭിസംബോധനം ചെയ്തു സംസാരിച്ചു.


മേല്‍പ്പറമ്പ് ആസ്ഥാനമാക്കി കാലങ്ങളായി സാമൂഹിക , രാഷ്ട്രീയ മണ്ഡലങ്ങളില്‍ സുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തി വരുന്ന എം എ മുഹമ്മദ് കുഞ്ഞിക്ക് എറൌണ്ട് മേല്‍പ്പറമ്പ് നിവാസികളുടെ 'സ്‌നേഹാദരവ് 2015' എം ഐ എസ് മുഹമ്മദ് കുഞ്ഞി ചടങ്ങില്‍ വെച്ച് കൈമാറി. 

എം പി എല്‍ അഞ്ചിന്റെ ട്രോഫി ബ്രിട്ടീഷ് ഗ്രൂപ്പ് തലവന്‍ അഷ്‌റഫ് ബ്രിട്ടീഷ് നിയാസ് ചേടികമ്പനി , ഷെരീഫ് ചന്ദ്രഗിരി , ഫൈസല്‍ ഉലൂജി എന്നിവര്‍ക്കും എം പി എല്‍ പന്ത് മേല്‍പ്പറമ്പിലെ മുന്‍ ഫുട്‌ബോള്‍ താരം കെ പി അബ്ദുല്‍ അസീസ് , കെ ജി എന്‍ റൌഫ് ,ഇല്യാസ് പള്ളിപ്പുറം , സാബിര്‍ വളപ്പില്‍ എന്നിവര്‍ക്കും കൈമാറി .എറൌണ്ട് മേല്‍പ്പറമ്പിന്റെ പരിഷ്‌കരിച്ച ലോഗോ ഫൈസല്‍ ബിന്‍ അഹമ്മദില്‍ നിന്നും ഖാലിദ് എ ആര്‍ , ഹനീഫ് മരവയല്‍ (സഫാ ഗ്രൂപ്പ് ) എന്നിവര്‍ ഏറ്റുവാങ്ങി .

എം എ മുഹമ്മദ് കുഞ്ഞി മറുപ്പടി പ്രസംഗം നടത്തി.മുഹമ്മദ് കുഞ്ഞി എം ഐ എസ് ,ഫൈസല്‍ ബിന്‍ അഹമ്മദ്, അഷ്‌റഫ് ബ്രിട്ടീഷ് , മുഹമ്മദ് കുഞ്ഞി കാദിരി , അഷ്‌റഫ് വളപ്പില്‍ (മാനേജര്‍, ബ്ലു ബെറി ,ഇന്റര്‍നാഷണല്‍ ,ഖാലിദ് എ ആര്‍ ,ഹനീഫ് മരവയല്‍( സഫ ഗ്രൂപ്പ് ) മുതലായവര്‍ ആശാസ നേര്‍ന്നു സംസാരിച്ചു.എറൌണ്ട് മേല്‍പ്പറമ്പ് അഡ്മിന്‍ പാനലംഗം ഹാരിസ് കല്ലട്രയുടെ നന്ദി പ്രകടനത്തോടെ ചടങ്ങിനു പരിസമാപ്തിയായി.






Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.