Latest News

ആതുര സേവന രംഗത്ത് ബൃഹത് പദ്ധതിയുമായി ജി സി സി ചെങ്കള സി എച്ച് സെന്റര്‍

ദുബൈ:[www.malabarflash.com] നിരാശ്രയരും രോഗപീഢയില്‍ വിഷമിക്കുകയും ചെയ്യുന്ന ഹത ഭാഗ്യര്‍ക്ക് രോഗ ചികില്‍സയും സേവനവും സഹായവുമായി ബൃഹത് പദ്ധതി തയ്യാറാക്കി ജി സി സി ചെങ്കള സി എച്ച് സെന്റര്‍ കമ്മിറ്റി നിലവില്‍ വന്നു.

അനുദിനം വര്‍ദ്ദിച്ചുവരുന്ന വൃക്കരോഗികള്‍, എന്‍ഡോസള്‍ഫാന്‍ രോഗികള്‍, ക്യാന്‍സര്‍ അടക്കമുള്ള രോഗികളടക്കമുള്ളവര്‍ക്ക്, രോഗ നിര്‍ണയവും ചികില്‍സയും ലക്ഷ്യമാക്കി ചെങ്കള കേന്ദ്രമാക്കി പ്രവര്‍ത്തിക്കുവാനും ഇതിനായി ചെങ്കള പഞ്ചായത്തില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി ആധുനിക സജജീകരണങ്ങളോടെ സി എച്ച് സെന്റര്‍ ആശാകേന്ദ്രം നിര്‍മ്മിക്കുവാനും ജിസിസി കമ്മിറ്റിയുടെ യു എ ഇ തല പ്രവര്‍ത്തകരുടെ യോഗത്തില്‍ തീരുമാനിച്ചു.

ദുബൈ കെ എംസി സി നേതാവ് ഹനീഫ ചെര്‍ക്കളയുടെ അധ്യക്ഷതയില്‍ ദുബൈ കെ എം സി സി ആസ്ഥാനത്ത് ചേര്‍ന്ന പ്രഥമ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സൗദി കിഴക്കന്‍ പ്രവിശ്യ കെ എംസി സി പ്രസിഡന്റ് ഖാദര്‍ ചെങ്കള ഉദ്ഘാടനം ചെയ്തു.പി ബി അബ്ദുല്‍ റസാഖ് എം എല്‍ എ മുഖ്യാഥിതി ആയിരുന്നു.യു എ ഇ കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ കേരളത്തിലെ വിവിധ സി എച്ച് സെന്ററുകളുടെ പ്രവര്‍ത്തനങ്ങളിലൂടെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

സമൂഹത്തില്‍ ആരാലും ശ്രദ്ധിക്കാതെ അനേകം രോഗികള്‍ നിസ്സഹായരായി കഴിയുന്നുണ്ടെന്നും ഇത്തര രോഗികളെ ശുഷ്രൂഷിക്കുകയും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരുകയും ചെയ്യുന്ന സി എച്ച് സെന്ററുകള്‍ തുല്യതയില്ലാത്ത കാരുണ്യ പ്രവര്‍ത്തങ്ങളാണ് സമൂഹത്തില്‍ നടത്തുന്നത് എന്നും ചെങ്കള പഞ്ചായത്ത് സി എച്ച് സെന്ററിന് പിന്തുണ നല്‍കുമെന്നും വിശിഷ്ട അതിഥിയായി യോഗത്തിനെത്തിയ പി ബി അബ്ദുറസാഖ് എം എല്‍ എ പറഞ്ഞു.

യോഗത്തില്‍ കാദര്‍ ചെങ്കള (സൗദി) പ്രസിഡന്റും, ഹനീഫ ചെര്‍ക്കളം (യുഎഇ)ജനറല്‍ സെക്രട്ടറിയും, നവാസ് ചെങ്കള (ഒമാന്‍) ട്രഷററും, മുനീര്‍ പി ചെര്‍ക്കളം (യുഎഇ)ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായി ജിസിസി സി എച്ച് സെന്റര്‍ കേന്ദ്ര കമ്മിറ്റി നിലവില്‍ വന്നു.

മുനീര്‍ പി ചെര്‍ക്കളം സ്വാഗതം പറഞ്ഞു. അബ്ദുള്ള ആറങ്ങാടി, ഹസൈനാര്‍ ബീജന്തടുക്കം,ശരീഫ് പൈക്ക, സി എച്ച് നൂറുദ്ധീന്‍, പി ഡി നൂറുദ്ധീന്‍, ഹനീഫ് പടിഞ്ഞാര്‍മൂല, ഐ പി എം ഇബ്രാഹിം, ശരീഫ് പൈക്ക ഷാര്‍ജ, അബ്ദുള്ള പൈക്കം
തുടങ്ങിയവര്‍ പ്രസംഗിച്ചു.

ദുബൈ കെ എം സി സി പ്രസി ഡന്റ് അന്‍വര്‍ നഹ, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സലാം കന്യപാടി, അസീസ് ആറാട്ട് കടവ്, സത്താര്‍ അലമ്പാടി, മുഹമ്മദ് ആലമ്പാടി, സത്താര്‍ നാരമ്പാടി, അസീസ്, റഫീക്ക് എതിര്‍ത്തോട്, നാസര്‍ മല്ലം, അസ്ലം തൈവളപ്പ് ആശംസ നേര്‍ന്നു.
സിദ്ധീക്ക് കിയടുക്കം പ്രാര്‍ത്ഥന നടത്തി, അസീസ് കമാലിയ നന്ദി പറഞ്ഞു.

ഭാരവാഹികള്‍: 
പ്രസിഡന്റ്; കാദര്‍ ചെങ്കള, ജ: സെക്രട്ടറി: ഹനീഫ ചെര്‍ക്കള, ട്രഷറര്‍: നവാസ് ചെങ്കള, ഓര്‍ഗനൈസിംഗ് സെക്രട്ടറി: മുനീര്‍ പി ചെര്‍ക്കളം
വൈ: പ്രസി­­: ഇസ്മയില്‍ ബേവിഞ്ച, ഹിറ്റാച്ചി അബ്ദുള്ള അലമ്പാടി, മഹമൂദ് തൈവളപ്പ്, ഹനീഫ പടിഞ്ഞാര്‍മൂല, ബഷീര്‍ സി എന്‍, ഹസൈനാര്‍ ബീജന്തടുക്കം, ശരീഫ് പൈക്കം, നാസര്‍ ചെര്‍ക്കളം
സെക്രട്ടറി: ഖലീല്‍ ആലമ്പാടി ബഹറിന്‍, അബ്ദുള്ള കടവത്ത്, ഷാനിഫ് പൈക്ക, ഷംസീര്‍ കുന്താപുരം, കാദര്‍ ചെര്‍ക്കളം, ശരീഫ് പൈക്കം ഷാര്‍ജ, ജലീല്‍ ബേര്‍ക്ക, അബ്ദുള്ള പൈക്കം.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.