Latest News

ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ ആരംഭിക്കാന്‍ പഞ്ചായത്ത് സഹകരിക്കും: കെ മുഹമ്മദലി

ഉദുമ[www.malabarflash.com]: പാവപ്പെട്ട രോഗികള്‍ ആശ്രയിക്കുന്ന ഉദുമ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ ആരംഭിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ ഉദുമ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും എല്ലാവിധ സഹകരണവും ഉണ്ടാകുമെന്ന് പ്രസിഡണ്ട് കെ. എ മുഹമ്മദലി പറഞ്ഞു.

കിടത്തിചികിത്സ ആരംഭിക്കാന്‍ ജീവനക്കാരുടെ പൂര്‍ണ്ണ സഹകരണം ഉണ്ടാകണം. ആസ്പത്രിയുടെ ശോചനീയവസ്ഥ പരിഹരിക്കാനും ശുചിത്വം പാലിക്കാനും പഞ്ചായത്ത് നടപടി സ്വീകരിക്കുമെന്ന് പ്രസിഡണ്ട് പറഞ്ഞു. ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് ഭരണസമിതിക്കും മെമ്പര്‍മാര്‍ക്കും നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതോടൊപ്പം നടന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് യോഗത്തില്‍ പ്രസിഡണ്ട് കെ.എ അഹമ്മദലി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് സ്വാഗതം പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.എം അശോകന്‍ വിഷയാവതരണം നടത്തി. 

ഡോ. വേണു, ഡോ. റാഫി മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലക്ഷ്മി ബാലന്‍, മെമ്പര്‍മാരായ കാപ്പില്‍ മുഹമ്മദ് പാഷ, ഹമീദ് മാങ്ങാട്, കെ. ശംഭു, സൈനബ അബൂബക്കര്‍, നഫീസ പാക്യാര, ചന്ദ്രന്‍ നാലാംവാതുക്കല്‍, പ്രഭാകരന്‍ തെക്കേക്കര, രജിത അശോകന്‍, ബീവി അഷ്‌റഫ്, കമലാക്ഷി ബാലകൃഷ്ണന്‍, കെ. സന്തോഷ്‌കുമാര്‍, കെ. മാധവന്‍, കെ. കുഞ്ഞിരാമന്‍, ഫാത്തിമത്ത് നസീറ, പ്രവീണ മധു, കെ. വി അപ്പു പ്രസംഗിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.