നീലേശ്വരം:[www.malabarflash.com] മറ്റൊരാളുടെ പേരില്‍ വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് ഗള്‍ഫിലേക്ക് പോയ യുവാവിനെതിരെ പോലീസ് കേസ്. കോട്ടപ്പുറത്തെ മുഹമ്മദാലിയുടെ മകന്‍ പി.കെ.ഷബീറിനെതിരെ (30)യാണ് നീലേശ്വരം പോലീസ് കേസെടുത്തത്.
തീര്‍ത്ഥങ്കരയിലെ ഷാജി അബൂബക്കര്‍ എന്ന മേല്‍വിലാസത്തില്‍ വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തി ഷബീര്‍ ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു.
കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഹസൈനാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. നീലേശ്വരം പോലീസ് അഡി. സബ് ഇന്‍സ്‌പെക്ടര്‍ കെ.ചന്ദ്രന്‍ മാണിയാട്ടാണ് കേസന്വേഷിക്കുന്നത്.
ഹൊസ്ദുര്‍ഗ്, ബേക്കല്‍, രാജപുരം പോലീസ് സ്റ്റേഷനുകളില്‍ സമാനമായ നിരവധി കേസുകള്‍ നിലവിലുണ്ട്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment