Latest News

ദുബൈ കെ.എം.സി.സി സ്പോര്‍ട്സ് മീറ്റിന് ആവേശത്തോടെ തുടക്കം

ദുബൈ:[www.malabarflash.com] യു.എ.ഇ യുടെ 44- മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച സ്പോര്‍ട്സ് മീറ്റിന് ദുബായ് അല്‍ കവാനീജ് സ്റ്റേഡിയത്തില്‍ തുടക്കമായി.

മീറ്റ്‌ സാമൂഹ്യ നീതി വകുപ്പ് മന്ത്രി എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു.ദുബായ് കെ.എം,സി.സി പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹ അദ്യക്ഷത വഹിച്ചു.
പോര്‍ച്ചുഗല്‍ ഫുഡ്ബോള്‍ കൊച്ച് അറഫാത്ത് ഇസ്മയില്‍ മുഖ്യാതിഥിയായിരുന്നു.യു.എ.ഇ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍,വ്യവസായ പ്രമുഖന്‍ ഷാഫി അന്നമനട, ദുബൈ കെ.എം.സി.സി ജന: സെക്രെട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു. 

അല്‍ കവാനീജ്‌ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിറഞ്ഞ പിന്തുണയുമായി കാണികള്‍ ഗ്രൗണ്ടില്‍ നിറഞ്ഞപ്പോള്‍ പ്രവാസ ലോകത്തിനു അതൊരു വേറിട്ട അനുഭവമായി. ഷോട്ട് പുട്ട്, കമ്പവലി, പഞ്ച ഗുസ്തി,ഫുട്ബോള്‍,ചെസ്സ്‌ എന്നീ ഇനങ്ങളില്‍ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം,കാസര്‍ക്കോട്, പാലക്കാട്‌,തൃശൂര്‍, വയനാട്,കൊല്ലം,തിരുവനന്തപുരം,ആലപ്പുഴ, ഇടുക്കി ,എറണാകുളം ജില്ലകള്‍ തമ്മില്‍ മാറ്റുരച്ചപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ്.ഡാനി,സുമേഷ്‌,മിസാബ്‌,അസ്മാര്‍.വി എന്നീ റഫറിമാര്‍ മീറ്റ്സ് നിയന്ത്രിച്ചു 

സംസ്ഥാന ഭാരവാഹികളായ, എ.സി ഇസ്മായില്‍,മുസ്തഫ തിരൂര്‍,മുഹമ്മദ്‌ പട്ടാമ്പി,സാജിദ് അബൂബക്കര്‍,ഉസ്മാന്‍ തലശ്ശേരി,ഇസ്മായില്‍ ഏറാമല,അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍,അബ്ദുല്‍ ഖാദര്‍ അരിപ്പാബ്ര, കണ്‍വീനര്‍ ഷെഹീര്‍ കൊല്ലം,അഷ്‌റഫ്‌ പള്ളിക്കര എന്നിവര്‍ സംബന്ധിച്ചു. സ്പോര്‍ട്സ് കമ്മിറ്റി ചെയര്‍മാന്‍ ആവയില്‍ ഉമ്മര്‍ സ്വഗതവും ജന: കണ്‍വീനര്‍ ഹംസ ഹാജി മാട്ടുമ്മല്‍ നന്ദിയും പറഞ്ഞു.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.