Latest News

ദേശീയ ദിനാഘോഷ യാത്രകളില്‍ വിസ്മയം തീര്‍ത്ത് മലയാളിയുടെ റോള്‍സ് റോയ്‌സ്

ദുബൈ:[www.malabarflash.com] രാഷ്ട്ര പിറവിയുടെ ദിനങ്ങളെ വാഹനാലങ്കാരം കൊണ്ട് അവിസ്മരണീയമാക്കാറുളള ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ഇത്തവണയും പതിവ് തെററിച്ചില്ല.
കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗര്‍ സ്വദേശിയായ ഇഖ്ബാലിന്റെ ആഡംബര കാറാണ് ഇക്കുറി ദുബൈ നഗരം ചര്‍ച്ച ചെയ്യുന്നത്.

നാല്‍പത്തി നാലാം ദേശീയ ദിനാചരണത്തിന്റെ ഭാഗമായി ദുബൈ പോലീസ് ഒരുക്കിയ പരേഡില്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദിന്റെ അലങ്കരിച്ച റോള്‍സ് റോയ്ക്ക് പോലീസ് മേധാവികളുടെ മുക്ത കണ്ഠ പ്രശംസയാണ് നേടിയത്.

ദുബൈ പോലീസിന്റെ നാഷണല്‍ ഡെ ആഘോഷങ്ങളിലും ശ്രദ്ധേയ സാന്നിദ്ധ്യമായി മാറി ഇഖ്ബാല്‍ മലയാളി സമൂഹത്തിന് തന്നെ അഭിമാനമായി.[www.malabarflash.com]
ദേശീയ ദിന അനുബന്ധ പരിപാടികളില്‍ ഇഖ്ബാലിന്റെ വാഹനം എങ്ങനെ എത്തുന്നു എന്നുളളത് ചര്‍ച്ചയാവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി . ഓരോ തവണയും വ്യത്യസ്ത ആശയങ്ങളാണ് അലങ്കാരത്തിന് ഉപയോഗിക്കുന്നത്.

ദുബൈ കിരീടാവകാശിയായ ഹിസ് ഹൈനസ് ഹംദാന്‍ ബിന്‍ മുഹമ്മദ് റാശിദിന്റെ സാഹസിക ദൃശ്യങ്ങളെ യു.എ.ഇ പോസ്‌റേറജ് സ്റ്റാമ്പുകളുടെ രൂപത്തില്‍ അലങ്കരിച്ചത് ചരിത്രപരമാണ്. രാജകുമാരന്റെ അപൂര്‍വ്വങ്ങളായ ചിത്രങ്ങളാണ് ഇഖ്ബാല്‍ ഇതിന് വേണ്ടി ശേഖരിച്ചത്.
കഴിഞ്ഞ വര്‍ഷം യു.എ.ഇയുടെ ചരിത്രം ആലേഖനം ചെയ്ത ഇഖ്ബാലിന്റെ ബെന്‍സ് ജി 63 ജീപ്പിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. വര്‍ഷങ്ങളായി ഇഖ്ബാല്‍ തുടര്‍ച്ചയായി ഈ സ്ഥാനം നിലനിര്‍ത്തി കൊണ്ടുവരികയാണ്.[www.malabarflash.com]

ദുബൈയില്‍ ബിസിനസ് നടത്തുന്ന ഇഖ്ബാല്‍ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലെ നിറ സാന്നിധ്യമാണ്. നിര്‍ധനരായ ആളുകളെ സഹായിക്കുന്നതിന് വേണ്ടി രൂപീകരിച്ച ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ചാരിററബിള്‍ ട്രസ്റ്റ് നിരവധി പേര്‍ക്ക് വീട് വെച്ച് നല്‍കി പ്രശംസ നേടിയിരുന്നു.

ഐ.എ.എച്ച് മഹര്‍ എന്ന പരിപാടിയിലൂടെ പാവപ്പെട്ട 25 പെണ്‍കുട്ടികളുടെ സമൂഹ വിവാഹം നടത്തുന്നതിനുളള ഒരുക്കത്തിലാണ് ഇഖ്ബാല്‍ ഇപ്പോള്‍.

ആലിയ അല്‍ ഹത്ബൂല്‍ ഗ്രൂപ്പ് ചെയര്‍മാനായ ഇഖ്ബാലിന്റെ ഭാര്യ യു.എ.ഇ സ്വദേശിയാണ്.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.