ദുബൈ:[www.malabarflash.com] യുഎഇയില്‍ മിക്ക എമിറേറ്റുകളിലും മഴ പെയ്യുന്നു. ചൊവ്വാഴ്ച ഉച്ച മുതല്‍ മിക്കയിടത്തും സാമാന്യം ഭേദപ്പെട്ട നിലയില്‍ മഴ ലഭിക്കുന്നു. താപനില 10 ഡിഗ്രി സെല്‍ഷ്യസ് വരെ താണു. ചിലയിടങ്ങളില്‍ മഴ ശക്തമാണ്. മഴവെള്ളം റോഡുകളില്‍ കെട്ടി നില്‍ക്കുന്നതിനാല്‍ ഗതാഗതം മന്ദഗതിയിലാണ്. അടുത്ത 24 മണിക്കൂറില്‍ ശക്തമായ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ ആകാശം മേഘാവൃതമായിരുന്നു. മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചിരുന്നു. മഴ രാജ്യത്ത് തണുപ്പ് ശക്തമാക്കുമെന്നാണ് കരുതുന്നത്. കുറച്ചു ദിവസം മുമ്പ് യുഎഇയില്‍ മിക്കയിടത്തും മഴ പെയ്തിരുന്നു.
മഴയത്ത് വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. റോഡുകളില്‍ വെള്ളം തളം കെട്ടി നില്‍ക്കുന്നതിനാല്‍ വഴുവഴുപ്പുണ്ടാകും. കൂടാതെ, വാദി(തടാകം)കളില്‍ വെള്ളം നിറയുകയും കടല്‍ പ്രക്ഷുബ്ധമാകുകയും ചെയ്യുമെന്നതിനാല്‍ വാദികളിലും കടലിലുമിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment