തൃപ്പൂണിത്തുറ: [www.malabarflash.com]എടേ ചിക്കന്‍ അല്പം മുറ്റനാന്നു തോന്നുന്നു .., പ്രായം ശരീരത്തിനാടേ… മനസ്സിനല്ലടേ… ശ്രീകൃഷ്ണപുരത്തേ നക്ഷത്രത്തിളക്കം എന്ന ചിത്രം കണ്ട ഒരു മലയാളിയും ഇത്തരം ഡയലോഗുകളും ഇത് പറഞ്ഞ ആളെയും മറക്കാന്‍ ഇടയില്ല. കുറച്ചുകാലം മലയാളസിനിമയില്‍ നിറഞ്ഞുനിന്ന് പെട്ടെന്ന് പാടെ സിനിമാലോകത്തുനിന്ന് മാറിനിന്ന ഒരു കലാക്കാരനാണ് കെടിഎസ് പടന്നയില്‍ എന്ന തായി സുബ്രമണ്യം എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണിദ്ദേഹം .
സിനിമയില്‍ നിറഞ്ഞു നിന്ന ഇദ്ദേഹത്തിന് ഇന്ന് ജീവിതം തള്ളി നീക്കണമെങ്കില്‍ പെട്ടിക്കടയിലെ വരുമാനം കൂടിയെ തീരു. സിനിമയിലും നാടകത്തിലുമായി കെടിഎസ് പടന്നയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് അമ്പത്തിനാലു വര്‍ഷം കഴിഞ്ഞു. ‘ന്യൂജനറേഷന്‍ സിനിമകള്‍ വന്നതോടെ ഞങ്ങളെപ്പോലുള്ള അപ്പൂപ്പന്‍മാര്‍ക്കും അമ്മാവന്‍മാര്‍ക്കും പണിയില്ലാതായി. എപ്പോഴെങ്കിലും ആരെങ്കിലും വിളിച്ചാല്‍ പോകും. അതിനുവേണ്ടി ഒരു ബാഗ് കടയില്‍ കരുതിവച്ചിട്ടുണ്ട്. തേച്ചുവച്ച ഒരു ജോടി മുണ്ടും ഷര്‍ട്ടുമാണതില്‍. ഇപ്പോള്‍ ചാന്‍സ് ചോദിച്ച് ഒരു സംവിധായകന്റെയടുത്തും പോകാറില്ല.
അങ്ങനെ പോകാതിരിക്കാന്‍ വേണ്ടിയാണ് ഈ പെട്ടിക്കട. കണ്ണംകുളങ്ങര ക്ഷേത്രത്തിലേക്കു പോകുന്ന വഴിയില്‍ ഒരു മുറുക്കാന്‍ കട തുടങ്ങിയത് നാടകത്തില്‍ സജീവമായ സമയത്തായിരുന്നു. സിനിമയില്‍ അവസരം തേടിനടന്ന പടന്നയിലിന് കിട്ടിയ മറുപടി അഭിനയത്തിനുപറ്റിയ ഫിഗറല്ലെന്നാണ്.
ഇതിനുശേഷം അദ്ദേഹം ഉറച്ചൊരു തീരുമാനം എടുത്തു. എന്തുവന്നാലും നാടകം പഠിക്കണം. അങ്ങനെ നാടകാഭിനയം പഠിച്ചശേഷം അരങ്ങില്‍ അവതരിപ്പിച്ച ആദ്യനാടകമായിരുന്നു. വിവാഹദല്ലാള്‍ ഇത് 1956 ല്‍ ആയിരുന്നു. 1957 തൃപ്പൂണിത്തുറയില്‍ ‘കേരളപ്പിറവി’ എന്ന നാടകം സ്വന്തമായി എഴുതി നാടകം രംഗത്ത് അവതരിപ്പിച്ചു. ചങ്ങനാശ്ശേരി ഗീത, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങല്‍ പത്മശ്രീ തുടങ്ങി നിരവധി ട്രൂപ്പുകളില്‍ പിന്നീടദ്ദേഹം സഹകരിച്ചു.
പഠിക്കാന്‍ മിടുക്കനായിരുന്ന പടന്നയില്‍ സാമ്പത്തിക പരാതീനത കാരണം പഠിത്തം പാതിവഴിയില്‍ ഉപേക്ഷിച്ചു. അഭിനയമോഹം ജീവിത ലക്ഷ്യമായി കണ്ടവ്യക്തിയാണ് അദ്ദേഹമെന്നു പറയാം. നിഷ്‌കളങ്കമായ മോണക്കാട്ടിയുള്ള പടന്നയിലിന്റെ ചിരിയും സംസാര ശൈലിയുമാണ് അദ്ദേഹത്തെ മലയാളി പ്രേക്ഷലക്ഷങ്ങളുടെ ഹൃദയത്തില്‍ കടന്നുകൂടാന്‍ സഹായിച്ചത്.അദ്ദേഹത്തിന്റെ ആദ്യ സിനിമയായ അനിബാബ ചേട്ടന്‍ബാബയില്‍ നാലുതലമുറജീവിച്ചിരിക്കുന്ന ഒരു കുടുംബത്തിലെ കാരണവരായാണ് വേഷമിട്ടത്.

ജയറാമിനുവേണ്ടി പെണ്ണുകാണാന്‍ പോകുന്ന അവസരത്തില്‍ കുടുംബത്തിലെ ആളുകളെ പരിചയപ്പെടുത്തുന്ന ഒരു രംഗമുണ്ട്. അതിലെ അദ്ദേഹത്തിന്റെ ഡയലോഗാണ് പ്രേക്ഷക ശ്രദ്ധനേടിയ ആദ്യ ഡയലോഗ്. എന്റെ മകനാണിവന്‍ ഇവന്റെ മകനാണവന്‍ എന്നത്. നിരവധി ചിത്രങ്ങളില്‍ അദ്ദേഹം കൈക്കാര്യം ചെയ്തത് തികച്ചും കോമഡി കലര്‍ന്ന കഥാപാത്രങ്ങളെയായിരുന്നു.
സ്വപ്‌നലോകത്തെ ബാലഭാസ്‌കരിനിലാകട്ടെ മകന്റെ പുത്രന്റെ് എല്ലാവിധ തല്ലിപ്പൊളിത്തരങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന അഛച്ചനായിട്ടും. അതേ സമയം തരം കിട്ടുമ്പോഴോക്കെ വേലക്കാരിയെ സൈറ്റടിക്കുന്ന വൃദ്ധകാമുകനായും. അദ്ദേഹം ചിത്രത്തില്‍ കത്തിക്കയറി.
ഏത് വേഷമായാലും പടന്നയില്‍ തന്റേതായ ശൈലിയില്‍ തന്മയത്തോടെ അഭിനയം കാഴ്ചവെയ്ക്കുന്നു. മലയാളികള്‍ മറക്കാത്തമറ്റൊരു കഥാപാത്രമാണ് ആദ്യത്തെ കണ്‍മണിയിലെ മഷിനോട്ടക്കാരനായ കുടുംബത്തിലെ കാരണവര്‍.

Keywords:kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment