കണ്ണൂര്‍:[www.malabarflash.com] കണ്ണൂര്‍ തളിപ്പറമ്പ് ഏഴാം മൈല്‍ ദേശീയ പാതയില്‍ സിപിഎം പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലിനെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായ സ്ഥലത്ത് കല്ലേറും ബോംബ് സ്‌ഫോടനവും ഉണ്ടായി.
തളിപ്പറമ്പില്‍ ബൂത്തിന് പുറത്ത് ഉണ്ടായിരുന്ന എല്‍ഡിഎഫിന്റെ ബോര്‍ഡ് ലീഗ് പ്രവര്‍ത്തകര്‍ നശിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതോടെ സിപിഎം ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയായിരുന്നു. ഇരു സംഘങ്ങളും തമ്മിലുള്ള വാക്കേറ്റം കൈയ്യാങ്കളിയിലും കല്ലേറിലും വരെ എത്തി. ഇതിനിടയില്‍ ബൈക്കിലെത്തിയ അജ്ഞാത സംഘം സംഘര്‍ഷാന്തരീക്ഷത്തിലേയ്ക്ക് ബോംബെറിയുകയായിരുന്നു.
സംഭവസ്ഥത്ത് പോലീസെത്തി അക്രമികള്‍ക്ക് നേരെ ലാത്തി ചാര്‍ജ്ജ് നടത്തി. സ്ഥലത്ത് അര്‍ദ്ധസൈനികരെയും തണ്ടര്‍ സേനയെയും വിന്യസിച്ചിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ മുക്കൊലയിലെ എന്‍. ഷാഫിയെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. ബോംബേറില്‍ പരിക്കേറ്റ മറ്റു മുസ്ലീം ലീഗ് പ്രവര്‍ത്തകരെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment