ബംഗളുരു:[www.malabarflash.com] കര്‍ണാടകത്തിലെ ദാവന്‍ഗെരെയില്‍ 93 കാരിയെ 5 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഒരു ക്ഷേത്രത്തില്‍ ഒറ്റക്ക് കഴിഞ്ഞിരുന്ന വൃദ്ധയാണ് ആക്രമണത്തിന് ഇരയായത്. കര്‍ണാടകത്തിലെ ദാവന്‍ഗെരെയിലെ രാംനഗറിലാണ് സംഭവം.
ബന്ധുക്കളാരുമില്ലാത്ത 93 വയസ്സുള്ള സ്ത്രീ ഒറ്റക്ക് ഒരു ക്ഷേത്രത്തിലാണ് കഴിഞ്ഞിരുന്നത്. ഞായറാഴ്ച രാത്രി രാംനഗറില്‍തന്നെയുള്ള 5 പേര്‍ ചേര്‍ന്നാണ് വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തത്. രാത്രി വൈകി ഇവര്‍ വൃദ്ധയെ ഒരു സ്‌കൂള്‍കെട്ടിടത്തിലേക്ക് എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
5 പേരില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സുരേഷ് ഹന്നപ്പ, രാജു എന്നിവരുടെ പേരുകള്‍ വൃദ്ധ തന്നെയാണ് പൊലീസിന് നല്‍കിയത്. മറ്റ് രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
മുമ്പും ഒറ്റക്ക് ക്ഷേത്രത്തില്‍ കഴിയുന്ന സ്ത്രീയെ ഇവര്‍ ഉപദ്രവിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. രാവിലെ വൃദ്ധ തന്നെയാണ് പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം പറയുകയും പരാതി നല്‍കുകയും ചെയ്തത്. ഇവരെ ഇപ്പോള്‍ അനാഥരായ സ്ത്രീകളെ പാര്‍പ്പിക്കുന്ന ആസറയ് എന്ന സംഘടനയ്ക്ക് ഒപ്പം വിട്ടിരിക്കുകയാണ്.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment