ന്യൂഡല്‍ഹി:[www.malabarflash.com] ഡല്‍ഹിയില്‍ ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ പ്രദര്‍ശനാനുമതി നിഷേധിച്ച ബീഫിനെക്കുറിച്ചുള്ള ഡോക്യുമെന്ററി യുട്യൂബില്‍. ഡോക്യുമെന്ററിയില്‍ ബീഫ് പരാമര്‍ശം ഉണ്ടെന്നാരോപിച്ചായിരുന്നു ഫിലിം ഡിവിഷന്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത്. പ്രദര്‍ശനം നടത്താന്‍ സാധിക്കാത്തതിനാലാണ് വിദ്യാര്‍ത്ഥികള്‍ ചിത്രം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്.
മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ അഞ്ച് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നിര്‍മ്മിച്ച ‘കാസ്റ്റ് ഓണ്‍ ദി മെനു കാര്‍ഡ്’ എന്ന ഡോക്യുമെന്ററിക്കാണ് വാര്‍ത്താവിതരണ മന്ത്രാലയം ഫെസ്റ്റിവലില്‍ അനുമതി നിഷേധിച്ചത്. ചിത്രത്തിന് അനുമതിയില്ലെന്ന് വാര്‍ത്താവിതരണ മന്ത്രാലയം അവസാന നിമിഷമാണ് വിദ്യാര്‍ഥികളെ അറിയിച്ചത്.
മുബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഡോക്യുമെന്ററിയില്‍ ജനങ്ങളുടെ ഭക്ഷണ ശീലത്തെക്കുറിച്ചും അതിനു പിന്നിലെ ജാതീയതയെക്കുറിച്ചുമുള്ള ചര്‍ച്ചകളും ആശയങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് കാന്റീനില്‍ പന്നിയിറച്ചി വിളമ്പണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയതിനു പിന്നാലെയാണ് രാജ്യത്ത് അടുത്തകാലങ്ങളില്‍ അരങ്ങേറിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്.
21 മിനിട്ടോളം ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിക്ക് രണ്ട് ദിവസം കൊണ്ട് മുപ്പതിനായിരത്തോളം ആളുകളാണ് കണ്ടത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment