കണ്ണൂര്‍:[www.malabarflash.com] കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റായി കാരായി രാജന്‍ തിരഞ്ഞടുക്കപ്പെട്ട ചടങ്ങില്‍ അപ്രതീക്ഷിത അതിഥിയായി ഫസലിന്റെ സഹോദരനെത്തി. കൊല്ലപ്പെട്ട എന്‍.ഡി.എഫ്. പ്രവര്‍ത്തകന്‍ ഫസലിന്റെ സഹോദരന്‍ തലശ്ശേരി ഗോപാലപേട്ട സ്വദേശിയായ പി.കെ.അബ്ദുറഹിമാനാണ് സി.പി.എമ്മുകാരെ അമ്പരപ്പിച്ച് കാരായിയെ കാണാനെത്തിയത്.സി.പി.എം അനുഭാവികൂടിയാണ് അബ്ദുറഹിമാന്‍.
ഫസല്‍ വധക്കേസിലെ പ്രതിയായി സി.ബി.ഐ കോടതിയില്‍ വിചാരണ നേരിടുന്നയാളാണ് കാരായി രാജന്‍. 11.30 ന്ജില്ലാപഞ്ചായത്ത് പ്രസിഡന്റായി കാരായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റയുടനെയാണ് അബ്ദുറഹിമാന്‍ വേദിയിലെത്തി കരായിയെ അഭിനന്ദിച്ചത്. കാരായി അദ്ദേഹത്തെ ആശ്ലേഷിക്കുകയും ചെയ്തു.
സഹോദരനെ വധിച്ച കേസില്‍ വിചാരണനേരിടുന്ന കാരായിയെ കാണാന്‍ വന്നത് കുടുംബത്തില്‍ ഇഷ്ടക്കേടുണ്ടാക്കില്ലേയെന്ന ചോദ്യത്തിന് കാരായി രാജന്‍ ഫസല്‍വധക്കേസില്‍ പ്രതിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും അങ്ങിനെ കരുതുന്നവര്‍ കുടുംബത്തിലുണ്ടെന്നും അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കുമെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ യാഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ കാരായി രാജന്‍ ഒരുപാട് സഹായിച്ചിരുന്നു. പിന്നീട് അന്വേഷണം വഴിതെറ്റി കാരായിയെ പ്രതിയാക്കുകയായിരുന്നെന്നാണ് കരുതുന്നത്.
ശരിയായ അന്വേഷണത്തിനാണ് കേസ് സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.പക്ഷെ ഇപ്പോള്‍ അത് തൃപ്തികരമല്ല. സത്യസന്ധമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയേയും പ്രതിപക്ഷനേതാവിനേയും കാണുമെന്നും അബ്ദുറഹിമാന്‍ പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment