നരിക്കുനി: നരിക്കുനി ഭരണിപാറയിലെ വിവാഹവീട്ടില്‍ ബീഫിന്‍െറ പേരില്‍ അതിഥികള്‍ തമ്മില്‍ തല്ല്. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം.
കോഴിക്കോട്ടുനിന്നത്തെിയ ഒരുസംഘത്തിലെ അതിഥികള്‍ തമ്മിലായിരുന്നു സംഘര്‍ഷം. ബീഫ് ബിരിയാണി വിളമ്പിയതോടെ മൂന്നുപേര്‍ കഴിക്കാനൊരുങ്ങിയപ്പോള്‍ മറ്റു മൂന്നുപേര്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു. ബീഫ് കഴിക്കരുതെന്ന് ആക്രോശിച്ച് കഴിക്കാനൊരുങ്ങിയവരെ മര്‍ദിക്കുകയായിരുന്നു.
അടിപിടി കാര്യമായതോടെ നാട്ടുകാരും ഇടപെട്ടു. തമ്മില്‍തല്ലിയവര്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Keywords: Calicut News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment