കൊച്ചി:[www.malabarflash.com] വാഹനാപകടത്തില്‍ ഒരു വയസുള്ള കുട്ടി മരിച്ച സംഭവത്തില്‍ അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവര്‍ക്ക് മൂന്നു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
കോയമ്പത്തൂര്‍ ഉപ്പളപാളയം സ്വദേശി സൂര്യകുമാറിനെയാണ് എറണാകുളം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി എ.എം. ബഷീര്‍ ശിക്ഷിച്ചത്. മരട് മാര്‍ട്ടിന്‍പുറം കാട്ടിത്തറ വീട്ടില്‍ ഷോജിയുടെയും ഷാനിയുടെയും മകന്‍ സെഫാനാണ് മരിച്ചത്.
2010 ഡിസംബര്‍ 26ന് നെട്ടൂരില്‍ വച്ച് മൂവരും സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണാണ് സെഫാന്‍ മരിച്ചത്. ഷോജിക്കും ഷാനിക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു.

പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജു വടക്കേക്കര, അഡ്വ. അനീഷ് എന്നിവര്‍ ഹാജരായി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment