കാസര്‍കോട്:[www.malabarflash.com] വികലാംഗനും മക്കളും സഞ്ചരിച്ച സ്‌കൂട്ടറിന് പിറകിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കില്‍ ബസ് കയറി യുവാവ് ദാരുണമായി മരിച്ചു. ബൈക്കിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ക്കും സ്‌കൂട്ടറില്‍ സഞ്ചരിച്ചവര്‍ക്കും പരിക്കേറ്റു.
സ്‌കൂട്ടറിലുണ്ടായിരുന്ന ഉപ്പയെയും രണ്ടുമക്കളെയും നുള്ളിപ്പാടി കെയര്‍വെല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മൊഗ്രാല്‍ കൊപ്രബസാറിലാണ് അപകടം നടന്നത്.
സ്‌കൂട്ടറിലുണ്ടായിരുന്ന ഉപ്പയെയും രണ്ടുമക്കളെയും നുള്ളിപ്പാടി കെയര്‍വെല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മൊഗ്രാല്‍ കൊപ്രബസാറിലാണ് അപകടം നടന്നത്.
ബംബ്രാണയിലെ ബാലന്റെ മകന്‍ മനോജ് (27) ആണ് മരിച്ചത്. മൊഗ്രാല്‍പുത്തൂരിലെ അബ്ബാസും മക്കളുമാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്. സ്‌കൂട്ടറിലിടിച്ച ബൈക്ക് കെ.എസ്.ആര്‍.ടി.സി. ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment