കാഞ്ഞങ്ങാട്:[www.malabarflash.com] കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് ലോട്ടറി വില്‍പ്പനക്ക് പുറപ്പെട്ട കൊല്ലം സ്വദേശി ഫസലുദ്ദീനെ(48) റെയില്‍വെ സ്റ്റേഷനടുത്ത് റെയില്‍പാളത്തില്‍ ഗുരുതര പരിക്കുകളോടെ കണ്ടെത്തി.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. പാളം മുറിച്ച് കടക്കുന്നതിനിടയില്‍ തീവണ്ടി തട്ടിയതാണെന്ന് സംശയിക്കുന്നു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഫസലുദ്ദീനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കാഞ്ഞങ്ങാട്, നീലേശ്വരം, കാസര്‍കോട് തുടങ്ങിയ ഭാഗങ്ങളില്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്ന ഫസലുദ്ദീന്‍ ഇപ്പോള്‍ ആവിക്കരയില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment