ജമ്മു[www.malabarflash.com]: ജമ്മു കാഷ്മീരിലെ ഒരു വീട്ടില്‍ ഒരു മാസത്തെ വൈദ്യുതി ബില്‍ 39 കോടി രൂപ. ജമ്മുവിലെ പുരാണ്‍ നഗര്‍ തലാബ് ടിലോ പ്രദേശത്തുതാമസിക്കുന്ന രാം കൃഷ്ണന്‍ എന്നയാളാണ് ഒക്‌ടോബര്‍ മാസത്തിലെ വൈദ്യുത ബില്ല് കൊണ്ട് 'കോടീശ്വര'നായത്.
ഉടന്‍തന്നെ രാം കൃഷ്ണന്‍ പ്രാദേശിക ഊര്‍ജ വികസന വിഭാഗവുമായി ബന്ധപ്പെട്ടപ്പോള്‍ സോഫ്റ്റ്‌വെയര്‍ തകരാറിനെത്തുടര്‍ന്നാണ് ബില്ലില്‍ മാറ്റമുണ്ടായതെന്നു മറുപടി ലഭിച്ചു. ഉടന്‍ തന്നെ പുതിയ വൈദ്യുത ബില്‍ നല്‍കാമെന്ന വാഗ്ദാനവും ലഭിച്ചു.
'ഞങ്ങളുടേത് ഒരു സാധാരണ കുടുംബമാണ്. ഒരു പക്ഷേ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനുപോലും ഇത്രയും വൈദ്യുത ബില്‍ ലഭിച്ചിട്ടുണ്ടാവില്ല-രാം കൃഷ്ണന്‍ പറയുന്നു.
'ഞങ്ങളുടേത് ഒരു സാധാരണ കുടുംബമാണ്. ഒരു പക്ഷേ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനുപോലും ഇത്രയും വൈദ്യുത ബില്‍ ലഭിച്ചിട്ടുണ്ടാവില്ല-രാം കൃഷ്ണന്‍ പറയുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment