ഏഴു ജില്ലകളിലെ വോട്ടിങ് ശതമാനം: തിരുവനന്തപുരം–24, കൊല്ലം–27, ഇടുക്കി–29, കോഴിക്കോട്–31, വയനാട്–24, കണ്ണൂര്‍–29, കാസര്‍കോട്–31.
ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ പോളിങ് 29 ശതമാനം. ജില്ലയിലെ മൂന്നു ബൂത്തുകളില്‍ വോട്ടിങ് യന്ത്രം പണിമുടക്കി. പയ്യന്നൂര്‍ നഗരസഭ, ഇരിട്ടി പായം പഞ്ചായത്ത്, കരിവെള്ളൂര്‍ എന്നിവിടങ്ങളിലെ വോട്ടിങ് യന്ത്രമാണു പണിമുടക്കിയത്. തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുന്നു. പാനൂര്‍ നഗരസഭയിലെ രണ്ടാം വാര്‍ഡിലെ വെബ് ക്യാമറ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്നില്ല. അന്വേഷണത്തിനു തിരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശം നല്‍കി. ന്യൂമാഹി പഞ്ചായത്തിലെ വോട്ടറായ പി.വി.അച്ചൂട്ടി (74) പോളിങ് ബൂത്തിലേക്കുള്ള വഴിയില്‍ കുഴഞ്ഞുവീണു മരിച്ചു.
കണ്ണൂര്‍ ജില്ലയിലെ പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് എല്‍പി സ്‌കൂളിലെ ബൂത്തില്‍ യുഡിഎഫ് വനിതാ സ്ഥാനാര്‍ഥി രേഷ്മയെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. വോട്ടര്‍ പട്ടിക വലിച്ചു കീറിയതായും പരാതി. അതേസമയം പോളിങ് തടസ്സപ്പെട്ടിട്ടില്ലെന്നാണു വിവരം. ചെറുതാഴം പഞ്ചായത്തില്‍ പെട്ട ചെറുതാഴം ഗവ. എച്ച്എസ്എസിലും മണ്ടൂര്‍ സ്‌കൂളിലും യുഡിഎഫ് സ്ഥാനാര്‍ഥിയെയും ഏജന്റിനെയും ഇരിക്കാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അനുവദിച്ചില്ലെന്നു പരാതി.
യന്ത്ര തകരാറു മൂലം വോട്ടിങ് തടസപ്പെട്ട നീലേശ്വരം നഗരസഭയിലെ മരാക്കാപ്പ് കടപ്പുറത്തെ ഒന്നാം നമ്പര്‍ ബൂത്തിലെ വോട്ടിങ് പുനരാരംഭിച്ചു. ആകെ പോള്‍ ചെയ്ത വോട്ടില്‍ മൂന്നെണ്ണത്തിന്റെ കുറവു വന്നതിനെ തുടര്‍ന്നാണു നിര്‍ത്തിവച്ചിരുന്നത്. ഓരോ 100 വോട്ടിനും ഒരു വോട്ടിന്റെ കുറവു കാണിച്ചിരുന്നു. യന്ത്രത്തിനു തകരാറില്ലെന്നു ടെക്‌നീഷ്യന്‍ തറപ്പിച്ചു പറഞ്ഞതോടെ 100 വോട്ടുകള്‍ കൂടി ചെയ്യുന്നതു വരെ കാത്തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കാസര്‍കോട് പിലിക്കോട് പഞ്ചായത്തിലെ 14–ാം വാര്‍ഡ് ബൂത്തിലെ വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് മാറ്റി സ്ഥാപിച്ചു. ഇവിടെ വോട്ടെടുപ്പ് തുടങ്ങാന്‍ 15 മിനിറ്റ് വൈകി. എന്‍മകജെ പഞ്ചായത്ത് ആറാം വാര്‍ഡ് ഒന്നാം നമ്പര്‍ ബൂത്ത്, പുത്തിഗെ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ബൂത്ത് എന്നിവിടങ്ങളില്‍ വോട്ടിങ് യന്ത്രം പണിമുടക്കി.
വോട്ടെടുപ്പ് നാലു മണിക്കൂര്‍ പിന്നിടുമ്പോള്‍ കോഴിക്കോട് 31 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലും വോട്ടിങ് മെഷീന്‍ പണിമുടക്കി. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ ചില ബൂത്തുകള്‍, ഗ്രാമ പ്രദേശങ്ങളായ ചെമ്പനോട, ചക്കിട്ടപാറ, ചെരണ്ടത്തൂര്‍, പയ്യോളി, ഒഞ്ചിയം, മുട്ടുങ്ങല്‍, വളയം എന്നിവിടങ്ങളില്‍ വോട്ടിങ് മെഷീനുകളില്‍ തകരാറുണ്ട്. ഇവിടെ വോട്ടെടുപ്പു നിര്‍ത്തിവച്ചു. തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങി.
കോഴിക്കോട് ജില്ലയിലെ കായക്കൊടി പഞ്ചായത്തില്‍ വാര്‍ഡ് നമ്പര്‍ ഒന്നില്‍ ക്യാമറ സ്ഥാപിക്കുന്നതിനിടെ പോളിങ് ഓഫിസറെ സിപിഎമ്മുകാര്‍ തടഞ്ഞു. പോളിങ് ഓഫിസറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതിയുണ്ട്. പ്രശ്‌നബാധിത പട്ടികയില്‍ ഇല്ലാത്ത ബൂത്ത് ആയതിനാല്‍ നാലായിരം രൂപ കെട്ടിവച്ച ശേഷമാണ് ക്യാമറ സ്ഥാപിക്കാന്‍ അനുമതി നേടിയത്. ഇത് സ്ഥാപിക്കുന്നതിനിടെയാണ് തടഞ്ഞത്. കോടഞ്ചേരി പഞ്ചായത്തിലെ ഒരു ബൂത്തില്‍ വോട്ടിങ് മെഷിനില്‍ വിരല്‍ അമര്‍ത്തിയത് അധികമായതിനെ തുടര്‍ന്ന് യന്ത്രം പണിമുടക്കി. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ ഒരു വാര്‍ഡില്‍ വോട്ടിങ് യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്നു വോട്ടെടുപ്പ് മുക്കാല്‍ മണിക്കൂര്‍ നിര്‍ത്തിവച്ചു.
കോഴിക്കോട് കോര്‍പറേഷനിലെ വെസ്റ്റ്ഹില്‍ വാര്‍ഡില്‍ വോട്ടിങ് യന്ത്രം പണിമുടക്കി ഒരു മണിക്കൂര്‍ വോട്ടെടുപ്പ് നിര്‍ത്തിവച്ചു. മുക്കം നഗരസഭയില്‍ അഗസ്ത്യന്‍മൂഴിയില്‍ വോട്ടിങ് യന്ത്രം പണിമുടക്കി, അരമണിക്കൂര്‍ വൈകി. ഇവിടെ കൈയ്യിട്ടാപ്പൊയില്‍ വാര്‍ഡില്‍ ബൂത്ത് കെട്ടുന്നതു സംബന്ധിച്ചു ബിജെപി – സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി.
ഇടുക്കി ജില്ലയില്‍ 29 % പോളിങ് രേഖപ്പെടുത്തി. മൂന്നാറില്‍ കനത്ത പോളിങ്ങാണ് നടക്കുന്നത്. ഇവിടെ രണ്ടിടത്ത് വോട്ടിങ് യന്ത്രം തകരാറിലായി. പുറപ്പുഴ പഞ്ചായത്ത് നാലാം വാര്‍ഡിലെ പുറപ്പുഴ ഗവ. എല്‍പിഎസില്‍ മന്ത്രി പി.ജെ. ജോസഫ് വോട്ടു ചെയ്തു. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നു മന്ത്രി അറിയിച്ചു. ഇടമലക്കുടിയില്‍ കനത്ത പോളിങ്. രാവിലെ ഒന്‍പതു വരെ 39.79 %
കൊല്ലം നഗരത്തില്‍ കനത്ത മഴയെ തുടര്‍ന്ന് പോളിങിന് മന്ദഗതി. നഗരത്തിലെ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ബൂത്തില്‍ വോട്ടിങ് യന്ത്രം പണിമുടക്കി. പുതിയ യന്ത്രം എത്തിച്ചെങ്കിലും അതും നിലച്ചു. ജില്ലയില്‍ 27 ശതമാനം പോളിങ്. ജില്ലയിലെ പരവൂര്‍, പൂതക്കുളം, ചിറക്കര, പത്തനാപുരം നെടുമ്പറമ്പ്, ഓച്ചിറ എന്നിവിടങ്ങളിലെ ബൂത്തുകളിലും വോട്ടിങ് യന്ത്രം പണിമുടക്കി. കുമ്മിള്‍ ഗ്രാമപഞ്ചായത്തിലെ സമ്പ്രമം വാര്‍ഡ് ഒന്നാം നമ്പര്‍ ബൂത്തില്‍ ഇതുവരെ വോട്ടെടുപ്പ് തുടങ്ങിയില്ല. യന്ത്രം രണ്ടുതവണ മാറ്റിവച്ചിട്ടും പ്രവര്‍ത്തിക്കുന്നില്ല.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment