വിദ്യാനഗര്‍:[www.malabarflash.com] വോട്ട് ചെയ്ത് വീട്ടിലേക്ക് മടങ്ങിയ വ്യാപാരി കുഴഞ്ഞുവീണുമരിച്ചു. കാസര്‍കോട് ബിഗ്ബസാറിന് സമീപത്തെ മര്‍ജ ഫാന്‍സി കട ഉടമ വിദ്യാനഗര്‍ ഐസ് ഫാക്ടറിക്ക് പിറക് വശം പ്രിന്‍സ് കോംപൗണ്ടിലെ സമീര്‍ (35) ആണ് മരിച്ചത്. രാവിലെ വിദ്യാനഗര്‍ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുഴഞ്ഞുവീണത്.
പരേതനായ മുട്ടത്തൊടി മഹമൂദിന്റെ മകനാണ്. ഭാര്യ: ഫാത്തിമ. മക്കള്‍: സഫ, മര്‍വ, അര്‍ഫ. സഹോദരങ്ങള്‍: ഉസ്മാന്‍ (അക്ബര്‍ ട്രാവല്‍സ്), യൂനുസ്, ഫിറോസ്, മുജീബ്, ജുനൈദ്, മിസ് രിയ.
മയ്യത്ത് വൈകിട്ട് മാലിക് ദീനാര്‍ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.
മയ്യത്ത് വൈകിട്ട് മാലിക് ദീനാര്‍ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment