തിരുവനന്തപുരം:[www.malabarflash.com]ആറ്റിങ്ങല്‍ മാമം പാലത്തില്‍ നിന്ന് ബസ് മറിഞ്ഞ് ഒരു വിദ്യാര്‍ഥിനി മരിച്ചു. വട്ടപ്പാംകോട് സ്വദേശി അശ്വതി (18) ആണ് മരിച്ചത്. പരിക്കേറ്റ 27 പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ 12 പേരുടെ നില ഗുരുതരമാണ്.
കോരാണിയില്‍ നിന്ന് ആറ്റിങ്ങലിലേക്ക് പോയ ഐശ്വര്യ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. വൈകിട്ട് അഞ്ചേ മുക്കാലോടെയാണ് അപകടം. ബസിലുണ്ടായിരുന്ന 33 പേരെയാണ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ആറു പേരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചതായും ആസ്പത്രി അധികൃതര്‍ അറിയിച്ചു.
മാമം പുതിയ പാലത്തിലൂടെ അമിത വേഗത്തില്‍ വന്ന ബസ് എതിരെ വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതിനെത്തുടര്‍ന്നാണ് പാലത്തിന്റെ ഇടതുഭാഗത്തെ കൈവരി തകര്‍ത്ത് താഴേക്ക് പതിച്ചത്. പുഴയിലേക്ക് പൂര്‍ണമായി പതിക്കാതെ സമീപത്തുള്ള പഴയ പാലത്തിന്റെ കൈവരിയില്‍ തലകീഴായി തൂങ്ങിക്കിടക്കുകയാണ് ബസ്.
ഡ്രൈവര്‍ ബസില്‍ കുടുങ്ങിക്കിടക്കുന്നുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് വിശദമായ പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയില്ല. ബസ് മറിയുന്നതിന് മുമ്പ് തന്നെ ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment