നെടുമ്പാശേരി:[www.malabarflash.com] നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. അബുദാബിയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് മൂന്നു കിലോ സ്വര്‍ണം റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പിടിച്ചു.
സംഭവുമായി ബന്ധപ്പെട്ട് തലശേരി സ്വദേശി മധുലാജിനെ (22) ഡിആര്‍ഐ അറസ്റ്റ് ചെയ്തു. ജെറ്റ് എയര്‍വെയ്‌സിന്റെ 9 ഡബ്ല്യു 575 ഫ്‌ളൈറ്റിലാണ് മധുലാജ് എത്തിയത്. സ്വര്‍ണം ട്രാന്‍സ്‌ഫോര്‍മറില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്.
രഹസ്യസന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ നിന്ന് എത്തിയ ഡിആര്‍ഐ ഉദ്യോഗസ്ഥരാണ് സ്വര്‍ണം കണെ്ടടുത്തത്. സ്വര്‍ണം ഡിആര്‍ഐ സംഘം കസ്റ്റഡിയിലെടുത്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment