Latest News

ടി.സിദ്ദീഖിനു നാണവും മാനവും ഉണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തണം; ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം:[www.malabarflash.com] ബാര്‍കോഴക്കേസിലെ രഹസ്യമൊഴിയില്‍ കെ ബാബുവിന്റെ പേര് ഉണ്ടെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് ഒരു ചാനല്‍ ചര്‍ച്ചക്കിടെ ടി സിദ്ധിഖ് പറഞ്ഞിരുന്നു. എന്നാല്‍ രഹസ്യമൊഴിയില്‍ ബാബുവിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്ന തെളിവ് അടക്കമാണ് ഹരീഷ് വാസുദേവന്‍ തന്റെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ടി.സിദ്ദിക്കിനു നാണവും മാനവും പറഞ്ഞ വാക്കിനു അല്‍പ്പമെങ്കിലും വിലയുമുണ്ടെങ്കില്‍, പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ പോസ്റ്റില്‍ പറയുന്നുണ്ട്. കൂടെയുള്ള യൂത്ത് കോണ്‍ഗ്രസ് സുഹൃത്തുക്കളെങ്കിലും ഒന്നുപദേശിക്കണം, യുവാക്കള്‍ക്ക് അപമാനമായി ഇങ്ങനെ പച്ചക്കള്ളം പറഞ്ഞ് നടക്കരുതെന്നു അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്കില്‍ പോസ്റ്റിട്ട് നിമിഷങ്ങള്‍ക്കകം തന്നെ നിരവധിപേര്‍ പോസ്റ്റിന് കമന്റുമായി രംഗത്തെത്തി. നാണവും മാനവും ഉള്ളവനോട് പറഞ്ഞീട്ടല്ലേ കാര്യമൊള്ളുയെന്നും. കെട്ടിയ പെണ്ണുമ്പിളളയെ ഉപേക്ഷിച്ചിട്ടു നടക്കുന്നവന് എന്ത് മാന്യത. ചൊവ്വ ഗ്രിഹത്തില്‍ ജലത്തിന്റെ സാന്നിധ്യം ഉണ്ട് എന്ന് പോലും നാസ കണ്ടുപിടിച്ചിരിക്കുന്നു പക്ഷെ സിദ്ദിക്കിന് നാണവും മാനവും ഉണ്ടോ എന്ന് ഇത് വരെ കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. അങ്ങേര്‍ക്കു ഈ പറഞ്ഞതൊന്നും ഇല്ലാന്ന് ഇങ്ങക്കറിഞ്ഞുടെ ഭായ്. ഇങ്ങനെ പോകുന്നു നിരവധി കമന്റുകള്‍.

ടി.സിദ്ദിക്കിനു നാണവും മാനവും പറഞ്ഞ വാക്കിനു അൽപ്പമെങ്കിലും വിലയുമുണ്ടെങ്കിൽ, പൊതു പ്രവർത്തനം അവസാനിപ്പിക്കണം.കൂടെയുള്...
Posted by Harish Vasudevan Sreedevi on Saturday, November 14, 2015



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.