തിരുവനന്തപുരം:[www.malabarflash.com] എസ്.സി.ഇ.ആര്‍.ടി ഡയറക്ടറായി ഡോ. പി.എ. ഫാത്തിമയെയും 'കസാക്' ഡയറക്ടറായി ഡോ. രാജശേഖരന്‍ പിള്ളയെയും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. എന്നാല്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍ കേരള (സി.സി.ഇ.കെ) ഡയറക്ടര്‍ തസ്തികയില്‍ നിയമനത്തിനായുള്ള ഫയല്‍ ധനവകുപ്പിെന്റ പരിഗണനക്കായി കൈമാറി.
ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ശിപാര്‍ശപ്രകാരം സര്‍ക്കാര്‍ പുതുതായി രൂപവത്കരിക്കുന്ന കേരള സ്റ്റേറ്റ് അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിെന്റ (കസാക്) പ്രഥമ ഡയറക്ടര്‍ പദവിയിലേക്കാണ് ആറ്റിങ്ങല്‍ ഗവ. കോളജില്‍നിന്ന് വിരമിച്ച ഡോ. രാജശേഖരന്‍ പിള്ളയെ നിയമിച്ചത്. സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജുക്കേഷനല്‍ റിസര്‍ച് ആന്‍ഡ് ട്രെയ്‌നിങ് (എസ്.സി.ഇ.ആര്‍.ടി) ഡയറക്ടറായി ഒരു വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷനിലാണ് ഡോ. ഫാത്തിമയെ നിയമിച്ചത്.
നെടുങ്കണ്ടം എം.ഇ.എസ് കോളജ് പ്രിന്‍സിപ്പലായ ഫാത്തിമ, എം.ജി സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റംഗമായും വിദൂരവിദ്യാഭ്യാസ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ്.സി.ഇ.ആര്‍.ടി ഡയറക്ടറായി നിയമിക്കപ്പെടുന്ന ആദ്യ വനിതയാണ്. കസാക്, സി.സി.ഇ.കെ ഡയറക്ടര്‍ പദവികളില്‍ എന്‍.എസ്.എസ് നോമിനികള്‍ക്കാണ് നിയമനംനല്‍കുന്നത്. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍പദവിയില്‍ നിയമിക്കപ്പെട്ട ഡോ. ഫാത്തിമ മുസ്‌ലിം ലീഗ് നോമിനിയാണ്.
കോളജുകള്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തി നാഷനല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) മാതൃകയില്‍ ഗ്രേഡിങ് നല്‍കാനാണ് 'കസാക്' രൂപവത്കരിച്ചത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment