Latest News

സിംകാര്‍ഡ് ഒടിഞ്ഞുപോയതിനു ഭര്‍ത്താവ് വഴക്കുപറഞ്ഞു; മനോവിഷമത്തില്‍ യുവതി തൂങ്ങി മരിച്ചു

കൊല്ലം:[www.malabarflash.com] മൊബൈല്‍ഫോണില്‍ സിംകാര്‍ഡ് ഇട്ടപ്പോള്‍ ഒടിഞ്ഞു പോയതിനെതുടര്‍ന്ന് ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കം ഭാര്യയെ ആത്മഹത്യയിലെത്തിച്ചു. അഞ്ചാലുംമൂട് മുരുന്തല്‍ കുപ്പണ സ്വദേശിനി സന്ധ്യ(27) ആണ് വീട്ടില്‍ തൂങ്ങി മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. പുതുതായി ഭര്‍ത്താവ് വാങ്ങിയ മൊബൈല്‍ഫോണില്‍ സന്ധ്യ സിംകാര്‍ഡ് ഇട്ടപ്പോള്‍ കാര്‍ഡ് ഒടിഞ്ഞുപോയി. ഇതിനു ഭര്‍ത്താവ് വഴക്കുപറഞ്ഞതിലുള്ള മനോവിഷമത്താലാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. 

സംഭവത്തെതുടര്‍ന്ന് വീട്ടുകാര്‍ മുറി തുറന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.




Keywords: Kollam News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.